HomeNewsDevelopmentsഎം.എല്‍.എ ഇടപെട്ടു; ഇരിമ്പിളിയം-പൂക്കാട്ടിരി റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി

എം.എല്‍.എ ഇടപെട്ടു; ഇരിമ്പിളിയം-പൂക്കാട്ടിരി റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി

irimbiliyam-pookattiri-road-rebuild

എം.എല്‍.എ ഇടപെട്ടു; ഇരിമ്പിളിയം-പൂക്കാട്ടിരി റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി

ഇരിമ്പിളിയം :മേച്ചേരിപ്പറമ്പ് – പൂക്കാട്ടിരി റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. ഇരിമ്പിളിയം വളാഞ്ചേരി ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതി എടയൂർ പഞ്ചായത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾക്കായി മെയിൻ പൈപ്പുകൾ സ്ഥാപിക്കുന്നതിന് ഇരിമ്പിളിയം പഞ്ചായത്തിലെ മേച്ചേരിപറമ്പ് മുതൽ പൂക്കാട്ടിരി വരെയുള്ള റോഡിന്റെ ഒരു ഭാഗം ആഴത്തിൽ കീറിയിരുന്നു. വലിയകുന്ന് ജംഗ്ഷനിൽ വളാഞ്ചേരി പട്ടാമ്പി റോഡ് ക്രോസ് ചെയ്ത് പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതിനാലും പദ്ധതിയുടെ ട്രയൽ റൺ പൂർത്തീകരിക്കേണ്ടതിനാലും പൈപ്പ് ലൈനിനായി കീറിയ ഭാഗങ്ങളിൽ പൂർണ്ണമായും മണ്ണിട്ട് നികത്താനോ നവീകരണ പ്രവൃത്തികൾ നടത്താനോ കഴിഞ്ഞിരുന്നില്ല. ശക്തമായ മഴയെ തുടർന്നാണ് ഇത് വരെ റോഡ് പ്രവൃത്തികൾ ചെയ്യാൻ കഴിയാതിരുന്നത്. റോഡിൽ ഭീമമായ കുഴികൾ രൂപപ്പെട്ടതോടെ ഇതിലൂടെയുള്ള യാത്ര ദുസ്സഹമാവുകയും ചെയ്തു. ഇതിനെ തുടർന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പൊതുമരാമത്ത് , കേരള വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇപ്പോൾ തുടക്കമായത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കീറിയ റോഡിന്റെ പാർശ്വ ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
irimbiliyam-pookattiri-road-rebuild
പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്നതിന് വലിയകുന്ന് ജംഗ്ഷനിൽ റോഡ് ക്രോസിംഗ് പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ അധികൃതർ എം.എൽ.എയെ അറിയിച്ചു. പൈപ്പ്ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയും ജല സ്രോതസ്സിൽ നിന്നും ടാങ്കിലേക്ക് വെള്ളം പൈപ്പ് ലൈനിലൂടെ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായുള്ള പരിശോധനയും പൂർത്തീകരിച്ചാൽ മാത്രമാണ് റോഡ് പ്രവൃത്തി മുഴുവനായി നടത്താൻ കഴിയുകയുള്ളൂ. മേച്ചേരിപ്പറമ്പിൽ റോഡ് പ്രവൃത്തി നടക്കുന്ന സ്ഥലം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
ജനപ്രതിനിധികളോടൊപ്പം സന്ദർശിച്ചു. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാനാകുമെന്ന് എം.എൽ.എ പറഞ്ഞു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ,
വൈസ് പ്രസിഡന്റ് കെ.ടി ഉമ്മു കുൽസു, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുറഹിമാൻ, മെമ്പർമാരായ പി.ടി. ഷഹനാസ്, കെ.ഫസീല ടീച്ചർ, ജസീന കെ.പി, കെ.ടി.സൈഫുന്നിസ,
കെ.ടി മൊയ്തു മാസ്റ്റർ, പി. ഷമീം മാസ്റ്റർ,ടി.പി മാനുഹാജി ,കുഞ്ഞി മൊയ്തീൻ മാസ്റ്റർ, സൈനുദ്ധീൻചോലപ്ര, വിനു പുല്ലാനൂർ, ഷാഫി മാസ്റ്റർ, റഫീഖ്, യൂസഫലി, ബാബു ഏർക്കോട്ടിൽ,
മുബഷിർ കോട്ടപ്പുറം എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!