HomeNewsDevelopmentsകോട്ടയ്ക്കൽ ബസ്‌സ്റ്റാൻഡ്‌ നവീകരണം അടുത്തമാസം തുടങ്ങും

കോട്ടയ്ക്കൽ ബസ്‌സ്റ്റാൻഡ്‌ നവീകരണം അടുത്തമാസം തുടങ്ങും

kottakkal-bus-stand

കോട്ടയ്ക്കൽ ബസ്‌സ്റ്റാൻഡ്‌ നവീകരണം അടുത്തമാസം തുടങ്ങും

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ബസ്‌സ്റ്റാൻഡ്‌ നവീകരണത്തിനുള്ള കരാർ ഒപ്പിടാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. 27 കോടി രൂപ ചെലവഴിച്ചാണ് നവീകരണം. അത്യാധുനിക സൗകര്യങ്ങളാണ് ബസ്‌സ്റ്റാൻഡ്‌ ഒരുക്കുന്നത്. നിലവിലെ ബസ്‌സ്റ്റാൻഡിന്റെ പടിഞ്ഞാേറ ഭാഗത്തെ കെട്ടിടങ്ങളും ഷെഡ്ഡുകളും പൂർണമായും പൊളിച്ചുനീക്കം. ഈ ഭാഗത്തെ റോഡ് എട്ട് മീറ്ററും വടക്ക് ഭാഗത്തെ റോഡ് പത്ത് മീറ്ററുമായി വീതി കൂട്ടും. നിലവിലെ കംഫർട്ട് സ്റ്റേഷനും പുതുക്കി പണിയും.
kottakkal-bus-stand
ബസ്‌സ്റ്റാൻഡ്‌ പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ബസുകൾക്കുപുറമേ മറ്റു വാഹനങ്ങൾക്കും പാർക്കിങ് സൗകര്യമൊരുക്കും. കോട്ടയ്ക്കൽ മാർക്കറ്റിലെ മലിനജല പ്രശ്നത്തിന് പരിഹാരം കാണാനും കൗൺസിലിൽ തീരുമാനമായി. ചങ്കുവെട്ടിക്കുണ്ടിലെ മൊബൈൽ ടവർ നിർമാണം പൊതുജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് തടയാനും തീരുമാനമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!