വളാഞ്ചേരി മുൻസിപ്പൽ ടൌൺ ഹാൾ കെട്ടിടം നവീകരിക്കുന്നു
വളാഞ്ചേരി: വളാഞ്ചേരി ബസ് സ്റ്റാന്റിൽ സ്ഥിതി ചെയ്യുന്ന മുൻസിപ്പൽ ടൌൺ ഹാൾ നവീകരിക്കുന്നു. 966000 രൂപ ചിലവിട്ടുള്ള നവികരണ പ്രവൃത്തികളാണ് നടന്ന് വരുന്നത്.
ഏറെ കാലപ്പഴക്കം ചെന്ന ഒരു കെട്ടിടമാണിത്. അടുത്തകാലം വരെ ഒരു പരിപാടികൾക്കും ഈ കെട്ടിടം വേദിയകാറില്ലായിരുന്നു. നഗരസഭയുടെ ഔദ്യോഗിക പരിപാടികൾ കാവുംപുറത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു നടത്തപ്പെട്ടിരുന്നത്. രണ്ട് വർഷം മുമ്പ് കെട്ടിടത്തിന്റെ മുൻവശത്തുള്ള കോൺക്രീറ്റ് സ്ലാബ് കാലപഴക്കം മൂലം അടർന്ന് വീണിരുന്നു. പരിപാടികൾ ഒന്നും നടകാതായതോടെ ബസ് സ്റ്റാന്റിലെ മാലിന്യങ്ങൾ കൂട്ടിയിടുന്ന സ്ഥലമായി ഇത് മാറപ്പെട്ടു.
ഈ സാമ്പത്തിക വർഷത്തെ നഗരസഭാ ബഡ്‌ജറ്റിൽ ഉൾപ്പെട്ടതായിരുന്നു മുൻസിപ്പൽ ടൌൺ ഹാളിന്റെ നവീകരണം. നവീകരണത്തിന്റെ ഭാഗമായി കെട്ടിടത്തിന് ചുറ്റും അലുമിനിയം ഷീറ്റ് (എസിപി ഷീറ്റ്) പതിപ്പിക്കുന്ന ജോലിയാണ് നിലവിൽ നടന്ന് വരുന്നത്. ഇതോടൊപ്പം പെയ്റ്റ്നിങ്ങ് ജോലികളും നടത്തും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here