മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് നാട്ടുകാരുടെ സഹകരണത്തോടെ ഇരു വശങ്ങളിൽ നിന്നും ഓരോ മീറ്റർ വീതം സ്ഥലം ഏറ്റെടുക്കുകയും, ഏറ്റെടുത്ത സ്ഥലത്തിന്റെ നവീകരണ പ്രവർത്തികൾ ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ബൈപ്പാസിലെ ഇരു വശങ്ങളിൽ വീതി കൂടുന്നതിലൂടെ വളാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാര മാകുകയും യാത്ര സുഗമമാകുകയും ചെയ്യും. 2104000 രൂപ ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നഗര സഭ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൂബി ഖാലിദ്,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപ്തി ശൈലേഷ്, കൗൻസിലർമ്മരായ കളപ്പുലാൻ സിദ്ധീഖ് ഹാജി, ശൈലജ, തസ്ലീമ നദീർ, മുസ്തഫ മാസ്റ്റർ, ജലാലുദ്ധീൻ, ഷാജു, പാച്ചു, അലി, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here