കുറ്റിപ്പുറം പാലത്തിൽ നടക്കുന്നത് അശാസ്ത്രീയ നിർമ്മാണ പ്രവർത്തികളെന്ന് പരാതി
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന്റെ നവീകരണ ജോലികൾ തുടക്കത്തിലേ പാളി. പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം നിർത്തിവച്ച് ചെയ്ത കോൺക്രീറ്റ് ജോലികൾ അശാസ്ത്രീയമായതിനെ തുടർന്ന് ഇന്നലെ രാത്രിയോടെ പൊളിച്ചുനീക്കി തുടങ്ങി.
പാലത്തിന്റെ പ്രതലം ടാർ മിശ്രിതം ഉപയോഗിച്ച് അടയ്ക്കാനാണ് ഇനിയുള്ള നീക്കം. കോൺക്രീറ്റ് ചെയ്തു 2 മണിക്കൂറിനകം ദൃഢപ്പെടുമെന്ന് കരുതിയ മൈക്രോ കോൺക്രീറ്റിങ് സംവിധാനമാണ് പരാജയപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിൽ പാലത്തിന്റെ പ്രതലത്തിൽ ചെയ്ത കോൺക്രീക്രീറ്റ് 16 മണിക്കൂർ പിന്നിട്ടിട്ടും ഉറയ്ക്കാത്തതിനെ തുടർന്നാണ് ഇവ പൊളിച്ചുനീക്കാൻ തീരുമാനമായത്. ഇന്നലെ രാവിലെ 6 മുതൽ വൈകിട്ട് 4 വരെ പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചത് നൂറുകണക്കിന് യാത്രക്കാരെ വെട്ടിലാക്കി. മുൻകൂട്ടി നിശ്ചയിച്ച ജോലികളിൽ അപാകതയുണ്ടായത് ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയാണെന്ന് ആരോപണമുണ്ട്. കഴിഞ്ഞ 2 ദിവസമായി പാലത്തിലെ നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്ന് പരാതിയുണ്ടായിരുന്നു. ജോലികൾ ആരംഭിച്ച് 2 ദിവസം കഴിഞ്ഞാണ് ദേശീയപാത വിഭാഗത്തിലെ എൻജിനീയർമാർ സ്ഥലത്തെത്തിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here