വളാഞ്ചേരിയിലെ ഗതാഗത തടസ്സത്തിന് അറുതിയാകുന്നു; മൂച്ചിക്കൽ ബൈപാസിന് സൌജന്യമായി സ്ഥലം വിട്ടു നൽകി പ്രദേശവാസികൾ
വളാഞ്ചേരി: വളാഞ്ചേരി പട്ടണത്തിലെ ട്രാഫിക്ക് പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നു. പ്രദേശവാസികളുടെ സഹകരണത്താൽ റോഡ് വീതി കൂട്ടുന്നതിനുള്ള വഴികളാണ് ഇപ്പോൾ നഗരസഭക്ക് ലഭ്യമായിരിക്കുന്നത്. വളാഞ്ചേരി മൂച്ചിക്കൽ ബൈപാസ് റോഡ് വീതി കൂട്ടുന്നതിന് ലക്ഷങ്ങൾ വില വരുന്ന ഭൂമി ഒരു മീറ്റർ വീതിയിൽ നഗരസഭക്ക് സൗജന്യമായി വിട്ടു നൽകാനാണ് പ്രദേശവാസികൾ തയ്യാറായിരുക്കുന്നത്.
മൂച്ചിക്കൽ ബൈപ്പാസിന് ഒരു മീറ്റർ വീതിയിൽ സൗജന്യമായി ഭൂമി വിട്ടു നൽകി കൊണ്ടുള്ള സമ്മതപത്രം നടക്കാവിൽ കരീമാണ് ആദ്യമായി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനക്ക് നൽകി കൊണ്ട് തുടക്കം കുറിച്ചത്. തുടർന്ന് സമീപവാസിയായ പൊറ്റമ്മൽ ചാച്ചുവും മകൻ ഡോ സുബാഷും ചേർന്ന് സമ്മതപത്രം കൈമാറി. മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി. അബ്ദുന്നാസർ, കൗൺസിലർ പി.പി ഹമീദ്, നഗരസഭാ സെക്രട്ടറി അഡ്വ.ഫൈസൽ എ, പ്രദേശവാസികളായ ഹബീബ് റഹ്മാൻ, ജാഫർ എൻ, ജലാലുദ്ധീൻ എന്ന മാനു, ഖമറുസ്സമാൻ തുടങ്ങിയവർ സംബന്ധിച്ചു. നഗരസഭയുടെ വികസന സ്വപ്ന സാക്ഷാത്കാരത്തിന്റെ ചരിത്ര മുഹൂർത്തമായാണ് ഇതിനെ വിലയിരുത്തുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here