കാർത്തല മുള്ളൻമട പ്രദേശത്ത് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു
വളാഞ്ചേരി: നഗരസഭയിലെ കാർത്തല മുള്ളൻമട പ്രദേശത്ത് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. തിങ്കളാഴ്ച വൈകിട്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കഴിഞ്ഞ ഏഴു വർഷത്തോളമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വിവിധതരം ഖരമാലിന്യം കുന്നുകൂട്ടിയിടുകയും കത്തിക്കുകയും ചെയ്യുന്നുണ്ട്.പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്നതുമൂലം പ്രദേശവാസികൾ ദുരിതത്തിലായിരുന്നു. മഴയിൽ മലിനജലം താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളിലേക്കും കുടിവെള്ള സ്രോതസുകളിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here