ഒടുവിൽ സഹികെട്ട് നാട്ടുകാർ ഇറങ്ങി; പൊളിഞ്ഞു തകർന്ന വട്ടപ്പാറ റോഡിലെ കുഴികളിൽ മണ്ണിട്ട് താൽക്കാലിക രക്ഷാപ്രവർത്തനം
വളാഞ്ചേരി: ദുരന്തങ്ങളുടെ തനിയാവർത്തനമായ വട്ടപ്പാറ വളവിൽ റോഡുകൾ തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബൈക്ക് യാത്രികർ ഈ ഭാഗങ്ങളിലെ കുഴികളിൽ വീണ് തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയ സംഭവങ്ങൾ ആവർത്തിച്ചിരുന്നു.
വിഷയത്തിൽ ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കാതായതോടെയാണ് നാട്ടിലെ കൂട്ടായ്മ സംഘടിച്ചിറങ്ങി ഇന്ന് വൈകീട്ടോടെ കുഴികളിൽ മണ്ണിട്ട് നികത്തി താൽക്കാലിക സഞ്ചാരയോഗ്യമാക്കി മാറ്റിയത്.ഹൈവേ പൊലീസും വാഹനങ്ങളെ നിയന്ത്രിക്കാനായി സ്ഥലത്തെത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here