HomeNewsPublic Issueവട്ടപ്പാറ വളവിൽ റോഡിലേക്കു ചാഞ്ഞ മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യം

വട്ടപ്പാറ വളവിൽ റോഡിലേക്കു ചാഞ്ഞ മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യം

vattappara

വട്ടപ്പാറ വളവിൽ റോഡിലേക്കു ചാഞ്ഞ മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യം

വളാഞ്ചേരി: റോഡിലേക്കു ചാഞ്ഞ് അപകടകരമാംവിധമുള്ള മരങ്ങൾ വെട്ടിമാറ്റാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ദേശീയപാത വട്ടപ്പാറ മേൽഭാഗത്ത് ഇടയ്‌ക്കിടെ മരം വീണ് വാഹനഗതാഗതം സ്തംഭിക്കുന്ന സാഹചര്യത്തിലാണ് ആവശ്യം. നാലു ദശകം മുൻപ് വട്ടപ്പാറയിലെ പുറമ്പോക്ക് ഭൂമിയിൽ സാമൂഹ്യവനവൽക്കരണ വിഭാഗം നട്ടുപിടിപ്പിച്ച മരങ്ങളാണ് വട്ടപ്പാറ മേൽഭാഗത്ത് ഇടയ്‌ക്കിടെ മുറിഞ്ഞു വീഴുന്നത്. കുന്നിൻ ചരിവിൽ ആയിരത്തിലധികം മരങ്ങളാണ് പടർന്നു പന്തലിച്ചു നിൽക്കുന്നത്.
tree-vattappara
ദേശീയപാത വീതി കൂട്ടുന്നതിനും കാനകൾ പണിയുന്നതിനുമായി കുന്നിൻ ചരിവിലെ മണ്ണിടിച്ചതും മരങ്ങൾ വേരോടെ കടപുഴകിവീഴാൻ കാരണമായി. കഴിഞ്ഞ കാലവർഷത്തിലും വട്ടപ്പാറ മേൽഭാഗത്ത് മരം വീണിരുന്നു. മൂടാൽ വളവിലും സമാന രീതിയിൽ മരം വീഴൽ നടക്കുന്നുണ്ട്. നാട്ടുകാരുടെയും ഡ്രൈവർമാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് മിക്കപ്പോഴും വാഹനഗതാഗതം ഇതുവഴി സുഗമമാക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!