HomeNewsProtestഐറിഷ് പദ്ധതിക്കെതിരെ പണിമുടക്കുമായി വളാഞ്ചേരിയിലെ ഹോട്ടലുടമകൾ

ഐറിഷ് പദ്ധതിക്കെതിരെ പണിമുടക്കുമായി വളാഞ്ചേരിയിലെ ഹോട്ടലുടമകൾ

irish-protest-valanchery

ഐറിഷ് പദ്ധതിക്കെതിരെ പണിമുടക്കുമായി വളാഞ്ചേരിയിലെ ഹോട്ടലുടമകൾ

വളാഞ്ചേരി: വളാഞ്ചേരി നഗരത്തിലെ ഓടകൾ തൂർത്ത് പകരം ഐറിഷ് മോഡൽ അഴുക്കുചാൽ നിർമിക്കാൻ നഗരസഭാ ഭരണസമിതിയെടുത്ത തീരുമാനത്തിനെതിരേ എതിർപ്പുയരുന്നു. കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസ്സോസിയേഷൻ വളാഞ്ചേരി യൂണിറ്റാണ് വളാഞ്ചേരിയുടെ ഭൂപ്രകൃതിക്ക് യോജിച്ചതല്ല ഐറിഷ് പദ്ധതിയെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് നിവേദനം നൽകിയത്.
irish-protest-valanchery
വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനവുമായെത്തിയാണ് നിവേദനം സമർപ്പിച്ചത്. ഇതോടെ നിലവിലുള്ള ഓടകൾ മൂടി റോഡിനു മുകളിൽ തുറസ്സായ വെള്ളച്ചാലുകൾ നിർമിക്കുന്ന പദ്ധതിയായ ഐറിഷ് മോഡൽ മുടങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കോട്ടയ്ക്കൽ നഗരസഭയിൽ നടപ്പാക്കി ജനശ്രദ്ധനേടിയ പദ്ധതിയാണ് വളാഞ്ചേരി നഗരത്തിലും നടപ്പാക്കാൻ ശ്രമം നടന്നിരുന്നത്.
irish-protest
വർഷങ്ങളായി വളാഞ്ചേരി നഗരത്തെ അലട്ടിക്കൊണ്ടിരിക്കുന്ന മലിനജലപ്രശ്‌നത്തിന് പരിഹാരംകാണുന്നതിനാണ് നഗരസഭ ഐറിഷ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഈ പദ്ധതി നഗരസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വാഗ്‌ദാനവുമായിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 75 ലക്ഷം രൂപ ഇതിന് നീക്കിവെച്ചിട്ടുമുണ്ട്. പണി തുടങ്ങാനുള്ള നടപടികൾ പൂർത്തിയായ ഘട്ടത്തിലാണ് പദ്ധതി അവതാളത്തിലാക്കാനുള്ള നീക്കം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ലാബിട്ടുമൂടിയ ഓടകൾ പഴയപടി നിന്നാൽ മലിനജലം ഒഴുക്കിവിടുന്നവർക്ക് മറയാകുമെന്നതാണ് ഐറിഷ് പദ്ധതിയെ എതിർക്കുന്നതിന് കാരണമെന്നാണ് ഇവർ പറയുന്നത്.
bright-academy
കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ നടത്തിയ പ്രതിഷേധസമരം സംസ്ഥാനപ്രസിഡന്റ് മൊയ്തീൻകുട്ടിഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വർക്കിങ് പ്രസിഡന്റ് മോൻ പാലാറ അധ്യക്ഷനായി. സംസ്ഥാന ജനറൽസെക്രട്ടറി ബിജുലാൽ, അബ്ദുൾ റഹ്‌മാൻ, സമദ്, നസീർ, രഘു, ടി.എം. പദ്മകുമാർ, കെ. മുഹമ്മദാലി, അലി പാലാറ, ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!