മൂന്നാക്കൽ പള്ളിയിലെ അരി പ്രളയ ദുരിതാശ്വാസക്യാമ്പുകളിലേക്കു കൈമാറി
വളാഞ്ചേരി: സംസ്ഥാനത്ത് പ്രകൃതിദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിൽ കേരള വഖഫ് ബോർഡിന്റെ സേവനപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി കെ.ടി.ജലീൽ. എടയൂർ മൂന്നാക്കൽ പള്ളിയിൽനിന്ന് ഒന്നിടവിട്ട ആഴ്ചകളിൽ സൗജന്യമായി നൽകുന്ന അരി പ്രകൃതിക്ഷോഭത്തിൽപെട്ടവർക്കു വിതരണം ചെയ്യുന്നതിനു പള്ളി അധികൃതരിൽനിന്ന് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മന്ത്രി. 1500 ചാക്ക് അരിയാണ് മന്ത്രി പള്ളിയിൽ നിന്ന് ഏറ്റുവാങ്ങിയത്.
വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അരി, മന്ത്രി ജലീലിനു കൈമാറി. കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. പി.വി.സൈനുദ്ദീൻ, എം.ഷറഫുദ്ദീൻ, ഫാത്തിമ റോഷ്ന, കെ.കെ.രാജീവ്, യു.അബ്ദുൽജലീൽ, റഹ്മത്തുല്ല നാലകത്ത്, എൻ.റഹീം എന്നിവർ പ്രസംഗിച്ചു. 1500 ചാക്ക് അരിയാണ് നൽകിയത്. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതാശ്വാസക്യാംപുകളിൽ ഇതു വിതരണം ചെയ്യും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here