സമസ്ത സേ, സ്‌പെഷ്യൽ പരീക്ഷകൾ ജൂൺ 12, 13 തീയതികളിൽ
തേഞ്ഞിപ്പലം : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോർഡ് ഏപ്രിൽ രണ്ട്, മൂന്ന്, നാല് തീയതികളിൽ ഇന്ത്യയിലും വിദേശങ്ങളിലുമായി നടത്തിയ പൊതുപരീക്ഷയിൽ ഒരുവിഷയത്തിൽ മാത്രം പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷയും കോവിഡ് കാരണം പൊതുപരീക്ഷ എഴുതാൻ കഴിയാത്തവർക്കുള്ള സ്‌പെഷ്യൽ പരീക്ഷയും 12, 13 തീയതികളിൽ നടക്കും. ഇന്ത്യയിലും വിദേശത്തുമായി സേ പരീക്ഷയ്ക്ക് 4856 കുട്ടികളും സ്‌പെഷ്യൽ പരീക്ഷയ്ക്ക് 1102 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്.
പരീക്ഷാ സമയക്രമം: 12-ന് ഇന്ത്യൻ സമയം രാവിലെ 10 മുതൽ 11 വരെ അഞ്ചാംക്ലാസ്-ഫിഖ്ഹ്, ഏഴാംക്ലാസ്-ലിസാനുൽ ഖുർആൻ, പത്താംക്ലാസ്-ദുറുസുൽ ഇഹ്സാൻ, പ്ലസ്ടു ക്ലാസ്-തഫ്സീർ. രാവിലെ 11.30 മുതൽ 12.30 വരെ അഞ്ചാംക്ലാസ്-ലിസാനുൽ ഖുർആൻ-തജ്വീദ്, ഏഴാംക്ലാസ്-താരീഖ്, പത്താംക്ലാസ്-ഫിഖ്ഹ്, പ്ലസ്ടു ക്ലാസ്-ദുറുസുൽ ഇഹ്സാൻ. 13-ന് ഇന്ത്യൻ സമയം രാവിലെ 10 മുതൽ 11 വരെ അഞ്ചാംക്ലാസ്-അഖീദ, ഏഴാംക്ലാസ്-ഫിഖ്ഹ്, പത്താംക്ലാസ്-തഫ്സീർ, പ്ലസ്ടു ക്ലാസ്-ലിസാനുൽ ഖുർആൻ. രാവിലെ 11.30 മുതൽ 12.30 വരെ അഞ്ചാം ക്ലാസ്-താരീഖ് അഖ്‌ലാഖ്, ഏഴാംക്ലാസ്-ദുറുസുൽ ഇഹ്സാൻ, പത്താംക്ലാസ്-ലിസാനുൽ ഖുർആൻ, പ്ലസ്ടു ക്ലാസ്-ഫിഖ്ഹ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here