വളാഞ്ചേരി ഫയർ സ്റ്റേഷൻ: നിർദ്ദിഷ്ട്ട ഭൂമിയി നിന്നും വാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിൽ ഫയർസ്റ്റേഷൻ നിർമിക്കുന്ന ഭൂമിയിൽനിന്ന് പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു. കാട്ടിപ്പരുത്തി വില്ലേജിലെ റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് കൈമാറിയത്. ദേശീയപാതയിൽ വട്ടപ്പാറയിൽ പ്രവർത്തിച്ചിരുന്ന വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയവും അതിന് ചുറ്റുമുള്ള നാല്പത്തിരണ്ട് സെന്റ് സ്ഥലവുമാണത്. അനധികൃത മണൽക്കടത്തും മറ്റുമായി പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങളാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച മുതൽ മാറ്റിത്തുടങ്ങിയത്.
വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സ്ഥലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ ജില്ലാകളക്ടർ, തഹസിൽദാർ, ആർ.ഡി.ഒ. എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജൂലൈ 20-ന് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിർദ്ദിഷ്ടസ്ഥലം സന്ദർശിക്കുകയുമുണ്ടായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here