HomeNewsEducationActivityകുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ വാർഷിക സപ്തദിന ക്യാമ്പ് സമാപിച്ചു

കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ വാർഷിക സപ്തദിന ക്യാമ്പ് സമാപിച്ചു

kmct-kuttippuram-nss

കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ വാർഷിക സപ്തദിന ക്യാമ്പ് സമാപിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ വാർഷിക സപ്തദിന ക്യാമ്പ് മഴവിൽ 2k21സമാപിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദരിദ്രരിൽ അതിദരിദ്രരെ കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പഞ്ചായത്ത് പരിധിയിൽ നടത്തിയ കമ്മ്യൂണിറ്റി സർവ്വേ, പച്ചക്കറി തോട്ടം, വേസ്റ്റ്ബിൻ നിർമ്മാണം, മാരത്തോൺ ക്ലീനിംഗ്, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, PSC രജിസ്ട്രേഷൻ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ വളണ്ടിയർമാർ ഏറ്റെടുത്തു നടപ്പിലാക്കി. ‘വ്യക്തി വികസനം, സാമൂഹ്യ സേവനത്തിലൂടെ’ എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
kmct-kuttippuram-nss
വിവിധ സെഷനുകളിലായി കുറ്റിപ്പുറം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ദിഖ്, വാർഡ് മെമ്പർ സബ കരീം, കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എഎസ്ഐ വാസുണ്ണി, ഫയർ ഓഫീസർ പ്രമോദ് കുമാർ, നസീറ പറാതൊടി, റിയാസ് കെ.കെ എന്നിവർ ഊർജ്ജ സംരക്ഷണം, ലഹരി ബോധവൽക്കരണം, യോഗ, പ്രകൃതി സംരക്ഷണം, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങീ വ്യത്യസ്ത വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പാൾ പി എച്ച് സുബൈർ, പ്രോഗ്രാം ഓഫീസർമാരായ മുഹമ്മദ് ഹാഫിസ് ഐപി, ജുനൈദ് വിവി, മിന്ന റയോൺ, വളണ്ടിയർ സെക്രട്ടറിമാരായ ഹസീബ്, ജാഷിം വി.പി, ഹസ്ന സി, സഫാന എം.വി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!