HomeNewsStrikeകൊളമംഗലം സ്കൂളിന്റെ പുതിയ കെട്ടിടത്തിന് പ്രവർത്തനാനുമതി നിഷേധിച്ചു; കുത്തിയിരിപ്പ് സമരവുമായി വിദ്യാർഥികളും രക്ഷിതാക്കളും

കൊളമംഗലം സ്കൂളിന്റെ പുതിയ കെട്ടിടത്തിന് പ്രവർത്തനാനുമതി നിഷേധിച്ചു; കുത്തിയിരിപ്പ് സമരവുമായി വിദ്യാർഥികളും രക്ഷിതാക്കളും

കൊളമംഗലം സ്കൂളിന്റെ പുതിയ കെട്ടിടത്തിന് പ്രവർത്തനാനുമതി നിഷേധിച്ചു; കുത്തിയിരിപ്പ് സമരവുമായി വിദ്യാർഥികളും രക്ഷിതാക്കളും

കുറ്റിപ്പുറം: എല്ലാ വിധ സൌകര്യങ്ങളോടു കൂടി നിർമ്മിച്ച പുതിയ കെട്ടിടത്തിന് കുറച്ച് ന്യൂനതകൾ ചൂണ്ടികാട്ടി പ്രവർത്തനാനുമതി നിഷേധിച്ച എ.ഇ.ഒ നടപടിയിൽ പ്രതിഷേധം വ്യാപകം. പുതിയ കെട്ടിടം പൂട്ടിയിട്ടതിൽ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും കുറ്റിപ്പുറത്തുള്ള സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിലെത്തി കുത്തിയിരിപ്പ് സമരം നടത്തി.
kolamangalam-school
എല്ലാ വിധ സൌകര്യങ്ങളോടെയും നിർമ്മിച്ച കെട്ടിടത്തിൽ ഒരു ഭാഗത്ത് അവശ്യമായ സ്ഥലം വിട്ട് അല്ല നിർമ്മിച്ചത് എന്ന കാരണത്താലാണ് ഇതിന് എൻ.ഒ.സി നൽകാതെ അടച്ചിട്ടത്. എന്നാൽ, ഇതിന് പിന്നിൽ ചില സ്വകാര്യ വ്യക്തികളുടെ സ്വാർഥ താൽപര്യങ്ങളുണ്ടെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
ad
സ്കൂൾ കെട്ടിടത്തിന് എൻ.ഒ.സി ഇല്ലാതായതോടെ പുതുതായി ജോലിക്കെടുത്ത നാലോളം അധ്യാപകരെ ഒഴിവാക്കേണ്ട അവസ്ഥയും വന്നു. കൂടാതെ വെറും മൂന്ന് ക്ലാസുകൾ പ്രവർത്തിക്കാൻ സൌകര്യമുള്ള പഴയ ഷെഡിൽ അടച്ചു പൂട്ടിയ കെട്ടിടത്തിലെ നാല് ക്ലാസുകൾ കൂടെ കുത്തിനിറക്കേണ്ടിവന്ന ദുരിതപൂർണ്ണമായ സ്ഥിതിവിശേഷമാണ് ഇപ്പോഴെന്ന് രക്ഷിതാക്കൾ പറഞ്ഞു.
kolamangalam
രാവിലെ തുടങ്ങിയ കുത്തിയിരിപ്പ് സമരം, പ്രശ്നത്തിൽ പരിഹാരം കാണാമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ ഉറപ്പ് കിറ്റിയതിന്റെ അടിസ്ഥാനത്തിൽ വൈകീട്ടോടെ അവസാനിപ്പിച്ചു.സമരക്കാർ നൽകിയ പരാതി മേലധികാരികൾക്ക് കൈമാറുമെന്ന് എ.ഇ.ഒ കെ.ടി. കൃഷ്ണദാസ് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!