ഇറ്റലിയിലേക്ക് പറക്കുന്ന കുഞ്ഞനുജനെ യാത്രയാക്കാൻ രണ്ടത്താണി ശാന്തി ഭവനിലെത്തി വിദ്യാർഥിക്കൂട്ടം; വീഡിയോ കാണാം
വെറുമൊരു സന്ദർശനമായിരുന്നില്ല കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർക്ക് ഇത്തവണ ചിൽഡ്രൻസ് ഹോമിലെത്തുന്നതിന്റെ ലക്ഷ്യം. ഈ മാസം മുപ്പത്തിയൊന്നിന് കടൽ കടക്കുന്ന അലൻ ഒമർ എന്ന ഒന്നര വയസ്സുകാരന് കൈ നിറയെ സമ്മാനങ്ങളുമായിട്ടായിരുന്നു വിദ്യാർത്ഥികളെത്തിയത്.
പിറന്നു വീണ അന്നു മുതൽ അനാഥനായ ഐലന് ഇപ്പോൾ കൂട്ടുകാർ ഒത്തിരിയാണ്. ഇതിനിടെയാണ് ഇറ്റലിയിൽ നിന്നുള്ള കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഐലൻ ഒമറിനെ ദത്തെടുക്കുന്നത്. പാസ്പോർട്ട് നടപടിക്രമങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഈ മാസം മുപ്പത്തിയൊന്നിനെത്തുന്ന ഇറ്റാലിയൻ ദമ്പതികൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി രണ്ടാം തീയതി മുംബൈയിൽ നിന്നും ഇറ്റലിയിലേക്ക് തിരിക്കും.
ഇതാദ്യമായാണ് ഇവിടെ നിന്നും ഒരു ഇന്റർ കൺഡ്രി അഡോപ്ഷൻ നടക്കുന്നത്. ഒമറിനും കൂട്ടുകാർക്കുമായി വസ്ത്രങ്ങളും മധുരവുമായെത്തിയ വിദ്യാർത്ഥികൾ കേക്ക് മുറിച്ചാണ് യാത്ര പറഞ്ഞ് മടങ്ങിയത്. ശാന്തി ഭവൻ മേധാവി നാസർ, സാമൂഹ്യ പ്രവർത്തകൻ ഹംസ അഞ്ചുമുക്കിൽ,സോഷ്യൽ വർക്കർ തെരേസ സെബാസ്റ്റ്യൻ, പ്രോഗ്രാം ഓഫീസർ രാജേഷ് വി അമല, റാബിയ കരീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here