കെ.എം.സി.ടി. ലോ കോളേജിൽ വിദ്യാർഥികൾ നിരാഹാരസമരം തുടങ്ങി
കുറ്റിപ്പുറം: അധ്യാപകനെതിരേ നടപടിയാവശ്യപ്പെട്ട് കെ.എം.സി.ടി. ലോ കോളേജിൽ വിദ്യാർഥികൾ നിരാഹാരസമരം തുടങ്ങി. അധ്യാപകനെതിരേ ഒട്ടേറെ പരാതികൾ ഉയർന്നിട്ടും നടപടിയെടുക്കാൻ മാനേജ്‌മെന്റ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
മാനേജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ച് ഏതാനും ദിവസങ്ങളായി യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പഠിപ്പുമുടക്ക് സമരത്തിലായിരുന്നു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിരാഹാരസമരം. ആരോപണവിധേയനായ അധ്യാപകൻ മുൻവൈരാഗ്യം തീർക്കാൻ അവസാനവർഷ വിദ്യാർഥിനിയെ കോപ്പിയടിച്ചു എന്നാരോപിച്ച് പരീക്ഷയെഴുതാൻ അനുവദിക്കാതെ ഹാളിൽനിന്ന് ഇറക്കിവിട്ടെന്നാണ് വിദ്യാർഥികളുടെ പരാതി.
അതേസമയം അധ്യാപകനെതിരായ പരാതികൾ കെട്ടിച്ചമച്ചതാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. പരീക്ഷയ്ക്കിടയിൽ മറ്റു വിദ്യാർഥികളോട് ചോദിച്ചെഴുതുന്നത് പിടികൂടിയതിന്റെ വൈരാഗ്യം തീർക്കാനാണ് അധ്യാപകനെതിരേ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നും മാനേജ്‌മെന്റ് കുറ്റപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അധികൃതർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here