HomeNewsInitiativesDonationദത്തു ഗ്രാമത്തിൽ വായനശാല തുടങ്ങി കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ

ദത്തു ഗ്രാമത്തിൽ വായനശാല തുടങ്ങി കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ

open-library-kolathur

ദത്തു ഗ്രാമത്തിൽ വായനശാല തുടങ്ങി കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ

കൊളത്തൂർ :ദത്തു ഗ്രാമത്തിൽ വായനശാല തുടങ്ങി നാഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ. കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ ദത്ത് ഗ്രാമമായ മൂന്നാം വാർഡിൽ “തുറന്ന വായനശാല” (Open Library) തുടങ്ങി. വടക്കേ കുളമ്പ് അംഗനവാടി കേന്ദ്രീകരിച്ചാണ് വായനശാല പ്രവർത്തിക്കുന്നത്. അംഗനവാടിയിലെ കുട്ടികളുടെ അമ്മമാരുൾപ്പടെ ഏത് പ്രായക്കാർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അംഗനവാടിയിലേക്ക് പുസ്തകങ്ങളും, സൂക്ഷിക്കാനുള്ള അലമാരയും NSS യൂണിറ്റ് അംഗങ്ങൾ കൈമാറി. തുറന്ന വായനശാല യുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം സീമ ഉദ്ഘാടനം ചെയ്തു. പുസ്തക സമാഹരണ യജ്ഞം പ്രിൻസിപ്പൽ സി വി മുരളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.കെ വിജയകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. പ്രോഗ്രാം ഓഫീസർ ടി. മുജീബ് റഹ്മാൻ, അംഗനവാടി ടീച്ചർ സുഭദ്ര , ടി.സരോജദേവി, വിനീഷ്.വി., സമീറ PP, NSS ലീഡർ അർച്ചന പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!