അർബുദ രോഗികൾക്ക് സാന്ത്വനവുമായി കോട്ടക്കൽ ആയുർവേദ കോളേജ് വിദ്യാർഥിനികൾ
കോട്ടക്കൽ: കേശദാനം മഹാദാനത്തിൽ വിദ്യാർഥിനികൾക്കൊപ്പം പങ്കാളികളായി രക്ഷിതാവും അധ്യാപികയും. കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളേജ് യൂനിയൻ സംഘടിപ്പിച്ച ‘കാൻ െഹയർ കാൻ ഷെയർ’ എന്ന കാമ്പയിനിൽ 75 പേരാണ് തങ്ങളുടെ കേശം പകുത്തുനൽകിയത്. അർബുദ രോഗികൾക്കായി ഡോ. അനുപമയുടെ മുടി മുറിച്ചായിരുന്നു കാമ്പയിൻ ആരംഭിച്ചത്. കോളേജിലെ വിദ്യാർഥിനികൾക്കൊപ്പം ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികളും സദുദ്യമത്തിൽ പങ്കാളികളായി. മുറിച്ചെടുത്ത മുടി തൃശൂരിലെ െഹയർ ബാങ്കിന് കൈമാറും. ലിസി ബാബുവായിരുന്നു ബ്യൂട്ടിഷ്യൻ. ആര്യവൈദ്യശാല ക്ലിനിക്കൽ റിസർച്ച് മേധാവി ഡോ. പി.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ രഘു എം. വർമ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.വി. ജയദേവൻ സംസാരിച്ചു. ഡോ. എസ്. സുധീര സ്വാഗതവും കെ. അക്ഷയ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here