പാമ്പുകളെ അടുത്തറിഞ്ഞ് വിദ്യാർത്ഥിക്കൂട്ടത്തിന്റെ മൃഗസംരക്ഷണ ദിനാചരണം
കോട്ടക്കൽ: വിവിധയിനം പാമ്പുകളെ അടുത്തറിഞ്ഞ് മൃഗസംരക്ഷണ ദിനം ആചരിച്ച് കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ. പ്രകൃതി സ്നേഹിയും കോട്ടക്കൽ നാച്ച്വർ ക്ലബ്ബ് പ്രവർത്തകനുമായ ഹസ്സൻ കുട്ടിയാണ് പാമ്പുകളെ പരിചയപ്പെടുത്തി വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തത്.
പാമ്പിനെ ഭയത്തോടെ മാത്രം കണ്ട് പരിചയിച്ച വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായിരുന്നു പരിപാടി. സ്കൂൾ എൻ.എസ്.എസ്സ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ വനജ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ജില്ലാ കോ- ഓർഡിനേറ്റർ സക്കറിയ പൂഴിക്കൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദു സലീം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജീഷ് കുമാർ, നിഷാൻ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here