HomeNewsStrikeപ്രിയ അദ്ധ്യാപകന് ട്രാൻസ്ഫർ: പ്രതിക്ഷേധ പ്രകടനവുമായി വിദ്യാർത്ഥികൾ ഒന്നടങ്കം-വീഡിയോ കാണാം

പ്രിയ അദ്ധ്യാപകന് ട്രാൻസ്ഫർ: പ്രതിക്ഷേധ പ്രകടനവുമായി വിദ്യാർത്ഥികൾ ഒന്നടങ്കം-വീഡിയോ കാണാം

rajas-protest

പ്രിയ അദ്ധ്യാപകന് ട്രാൻസ്ഫർ: പ്രതിക്ഷേധ പ്രകടനവുമായി വിദ്യാർത്ഥികൾ ഒന്നടങ്കം-വീഡിയോ കാണാം

കോട്ടക്കൽ: പ്രിയ അദ്ധ്യാപകന് അപ്രതീക്ഷിതമായി വന്ന ട്രാൻസ്ഫറിൽ പ്രതിക്ഷേധിച്ച് വിദ്യാർത്ഥിക്കൂട്ടം. മലപ്പുറം കോട്ടക്കൽ രാജാസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ അബ്ദു സമദ്ന്റെ ട്രാൻസ്ഫറിൽ പ്രതിക്ഷേധിച്ചാണ് വിദ്യാർത്ഥികൾ പ്രകടനം നടത്തിയത്.
rajas-protest
സ്കൂളിലെ ഹിന്ദി അദ്ധ്യാപകനും സ്കൗട്ട് ഓഫീസറുമായ സമദ്, കല-കായിക രംഗങ്ങളിലെല്ലാം വിദ്യാർത്ഥികൾക്കൊപ്പം സജീവമായി ഇടപെടുന്നു. ഇതിനിടെയാണ് ഒരു സുപ്രഭാതത്തിൽ ട്രാൻസ്ഫർ സന്ദേശം കയ്യിൽ കിട്ടുന്നത്. സ്കൂളിലെ മറ്റു ചില അദ്ധ്യാപകർക്കും ട്രാൻസ്ഫർ ഉണ്ടെങ്കിലും അവരെല്ലാം സാമ്പിൾ ലിസ്റ്റിൽ ഉള്ളവരായിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്രാൻസ്ഫർ വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിക്ഷേധ മാണ് ഉണ്ടാക്കിയത്.
Ads
“we want Samad Sir” എന്ന ഹാഷ് ടാഗോടെയുള്ള ബാനറുകളുമായി വിദ്യാർത്ഥികൾ ഒന്നടങ്കം ഓഫീസിനടുത്തെ കോമ്പൗണ്ടിലിറങ്ങി മുദ്രാവാക്യങ്ങൾ വിളിച്ച് വലിയ പ്രതിക്ഷേധമാണ് നടത്തിയത്. ചില ഉദ്യോഗസ്ഥരുടെ പ്രവൃത്തികളിൽ വിദ്യാർത്ഥികളാണ് ഏറെ വിഷമം അനുഭവിക്കുന്നതെന്നും സ്കൗട്ട് വിദ്യാർത്ഥികളുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ പാതിവഴിയിലായിപ്പോകും തുടങ്ങിയ പരാതികളാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉയരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!