കീറ്റിക്കൊപ്പം ഞാറുനട്ട് വിദ്യാർത്ഥിക്കൂട്ടം
കീറ്റിയെ… പുതുപ്പറമ്പിന്റെ കാർഷിക ചരിത്രത്തിലെ ഒരദ്ധ്യായമായ നാട്ടുകാരുടെ സ്വന്തം കീരൂട്ടിയെ കാണാനും കൂടെ കൃഷിയൊരുക്കാനുമായിരുന്നു മലബാർ ഇംഗ്ലീഷ് സ്കൂൾ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് കുടുംബാംഗങ്ങളുടെ യാത്ര.
കാലത്ത് 8.30 ന് പുതുപ്പറമ്പ് അങ്ങാടിയിൽ നിന്നും കീറ്റിയുടെ കൃഷിയിടത്തേക്കുള്ള വഴിയറിയുമ്പോൾ പോലും അതൊരു പേര് മാത്രമാത്രമായിരുന്നു. കീറ്റി തന്റെ കൃഷി ജീവിതം ആരംഭിച്ച് നാൽപ്പത് വർഷം പിന്നിടുകയാണ്. നൂറ്റാണ്ട് കാണാത്ത പ്രളയം തന്റെ കൃഷിയെ മുഴുവനായും കവർന്നെടുത്തശേഷം ഇപ്പോൾ അതിജീവന വഴിയിലാണദ്ദേഹം.
പ്രളയകാലത്ത് രണ്ടാൾപ്പൊക്കത്തിലായിരുന്നു വെള്ളം. കൃഷിയിറക്കിയ ഏക്കർ കണക്കിന് പച്ചക്കറി പ്രളയം കവർന്നെടുത്തു. നഷ്ടങ്ങളെക്കുറിച്ച് ചോദിച്ചാൽ കീരൂട്ടിക്ക് ഒന്നേ പറയാനുള്ളൂ..” ലാഭനഷ്ടങ്ങൾ എഴുതിക്കൂട്ടാറില്ല”. നെല്ലും കപ്പയും വാഴയുമാണ് ഇപ്പോഴത്തെ സമ്പാദ്യം. സന്തോഷമാണോ ജീവിതം. എന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിനും കടലാഴം മറുപടി:”ന്റെ കണ്ണുകളിലേക്കും മുഖത്തേക്കും നോക്കു”.
കീരുവിന്റെ എദൻതോട്ടത്തെ തൊട്ടറിഞ്ഞ വിദ്യാർത്ഥികൾ നടന്നുനീങ്ങിയത് ഞാറുനടാനുള്ള തയ്യാറെടുപ്പുകളോടെ പാടത്തേക്ക്. അങ്ങനെ ഞാറുനട്ടും കൃഷിയോർമ്മകൾ പകർന്നും മറക്കാനാവാത്ത നേരങ്ങളിൽ ചിലതായി മാറിയവ. ഞാറ്റുപാടത്തിൽനിന്നും ഇടയ്ക്കൊന്ന് കയറിപ്പോയി തിരികെ വന്ന കീറ്റിയുടെ കൈകളിൽ വിദ്യാർത്ഥികൾക്കായുള്ള നാരങ്ങാവെള്ളവും പേപ്പർ ഗ്ലാസും. “ഇനിയും ഞങ്ങളിവിടെ വരും”…. നന്ദിയും സന്തോഷവുമറിയിച്ച് ഞങ്ങൾ തിരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here