കോട്ടയ്ക്കലിൽ വിളവെടുപ്പിനൊരുങ്ങി കരിമ്പ് പാടം
കോട്ടയ്ക്കൽ: പലതരം പുതിയ കൃഷികൾ പരീക്ഷിച്ചു വരുന്നവരാണ് മലയാളികൾ.അവയിലെല്ലാം പലപ്പോഴും നൂറുമേനി വിളവും ലഭിക്കാറുണ്ട്. മലപ്പുറത്തെ കർഷർക്കിടയിൽ അത്ര പരീക്ഷിക്കപ്പെടാത്ത കരിമ്പ് കൃഷിയിൽ നൂറുമേനി വിളവാണ് കോട്ടക്കൽ പുത്തൂരിലെ തളിര് കുടുംബശ്രീ യൂണിറ്റിന് ലഭിച്ചിരിക്കുന്നത്.
ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ സഹായത്തോടെയാണ് കൃഷി. സീസണല്ലാത്തതിനാൽ വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞ ആട്ടീരി പാടത്തെ വിളവെത്തിയ കരിമ്പിൻതോട്ടം പുതുമ നൽകുന്ന കാഴ്ചയാണ്. പുത്തൂർ ആട്ടീരി പാടത്തെ അരയേക്കറിലാണ് കുടുംബശ്രീ സംഘം കൃഷി വിളയിച്ചെടുത്തിരിക്കുന്നത്.
ഒരാഴ്ച മുൻപാണ് വിളവെടുപ്പ് ആരംഭിച്ചത്.വിളവെടുപ്പ് ആരംഭിച്ചതോടെ വിപണി കണ്ടെത്തുന്നതിൽ ചെറിയ തടസ്സവും നേരിടുന്നുണ്ട്. നിലവിൽ കോട്ടക്കലിലെ പഴക്കടകളിലാണ് കരിമ്പ് നൽകിവരുന്നത്.അവധിക്കാലമായിരിക്കേത്തന്നെ കോട്ടക്കലിൽ വിളഞ്ഞു നിൽക്കുന്ന കരിമ്പിൻ പാടത്തെക്കുറിച്ചുള്ള വിവരം അധികം ആളുകളും അറിഞ്ഞിട്ടുമില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here