ദേശീയപാത 66; പൊന്നാനി‐കുറ്റിപ്പുറം സർവേ 12 മുതല്‍
മലപ്പുറം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പൊന്നാനി മുതല്‍ കുറ്റിപ്പുറം വരെയുള്ള മൂന്ന് എ വിജ്ഞാപനം ഇറങ്ങി. രണ്ടാംഘട്ട സർവേ 12ന് തുടങ്ങും.
ജില്ല അതിര്‍ത്തിയായ കാപ്പിരിക്കാട് മുതല്‍ കുറ്റിപ്പുറം വരെ 24 കിലോ മീറ്റർ ദൂരത്തിലാണ് സര്‍വേ. പെരുമ്പടപ്പ്, വെളിയങ്കോട്, പൊന്നാനി, തവനൂര്‍, കാലടി പഞ്ചായത്തിലൂടെയാണ് സര്‍വേ. നാലുസംഘങ്ങളായി ഏഴു ദിവസംകൊണ്ട് റോഡിനിരുവശവും അളന്ന് കല്ലിട്ട് സര്‍വേ പൂറത്തിയാക്കും. ദിവസവും നാലു കിലോമീറ്റര്‍ ദൂരം സര്‍വേ നടത്തും. ഇപ്പോള്‍ പുരോഗമിക്കുന്ന കുറ്റിപ്പുറം ഇടിമൂഴിക്കല്‍ സര്‍വേ അവസാന ഘട്ടത്തിലാണ്.
നവംബറില്‍ ഹൈവേ വീതികൂട്ടുന്ന പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോഴുള്ളത്. ജില്ലയില്‍ നാല് താലൂക്കുകളിലെ 24 വില്ലേജുകളിലായി 76.6 കി മീറ്റര്‍ ദൂരമാണ് സര്‍വെ ചെയ്ത് അതിര്‍ കല്ലുകള്‍ സ്ഥാപിക്കേണ്ടത്.
റോഡിന്റെ രണ്ട് വശങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ 153.2 കി.മീറ്റര്‍ ദൂരമുണ്ടാവും. ഇതിനായി 243.9 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 30നകം സർവേ നടപടികള്‍ പൂര്‍ത്തിയാക്കും. അതിനുശേഷമേ ഏറ്റെടുക്കുന്ന ഭൂമിയും കെട്ടിടങ്ങളും സംബന്ധിച്ച പൂര്‍ണ വിവരമാകൂ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here