കോട്ടപ്പടി മേൽപ്പാലം: സർവേ നടപടിക്ക‌് തുടക്കം
മലപ്പുറം: നഗരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാരിന്റെ സമ്മാനമായ മേൽപ്പാലത്തിന്റെ സർവേ നടപടിക്ക‌് തുടക്കം. തിങ്കളാഴ‌്ച പൊതുമരാമത്ത‌് റോഡ‌്സ‌് ഡിവിഷൻ കോർപറേഷൻ കേരളയുടെ മേൽനോട്ടത്തിൽ ബംഗളൂരു ആസ്ഥാനമായ ഇഐ ടെക‌്നോളജീസ‌് പ്രൈവറ്റ‌് ലിമിറ്റഡ‌് അധികൃതർ ജിയോ ടെക‌്നിക്കൽ സോയിൽ സർവേ (മണ്ണിന്റെ ഘടന പരിശോധന) നടപടിക്ക‌് തുടക്കമിട്ടു. കോഴിക്കോട്–-പാലക്കാട് ദേശീയപാതയിൽ മലപ്പുറം പൊലീസ് സ്റ്റേഷൻ മുതൽ കോട്ടപ്പടി ചെത്തുപാലം വരെയാണ് ഫ്‌ളൈ ഓവർ നിർമിക്കുക.
2017-18 വർഷത്തെ സംസ്ഥാന ബജറ്റിൽ പദ്ധതിയുടെ ആദ്യഘട്ടത്തിന‌് 50 കോടി രൂപ അനുവദിച്ചു. തുടർന്ന‌് കിഫ‌്ബി പദ്ധതിയിലുൾപ്പെടുത്തി ഭരണാനുമതിയും നൽകിയിരുന്നു. കിഫ‌്ബിയിലുൾപ്പെടുത്തിയ പദ്ധതിക്ക‌് റോഡ‌് ഡിവിഷൻ കോർപറേഷനാണ‌് ഡിപിആർ തയ്യാറാക്കാൻ ഇഐ ടെക‌്നോളജീസിനെ ഏൽപ്പിച്ചത‌്. പരിശോധന ഒരു മാസത്തിനകം പൂർത്തിയാകും. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ മലപ്പുറം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here