HomeNewsInitiativesReliefവിദ്യാർത്ഥികൾക്ക് ‘സ്നേഹപ്പൊതി’യുമായി വടക്കുംപുറം കെ.വി.യു.പി സ്കൂളിലെ അധ്യാപകർ

വിദ്യാർത്ഥികൾക്ക് ‘സ്നേഹപ്പൊതി’യുമായി വടക്കുംപുറം കെ.വി.യു.പി സ്കൂളിലെ അധ്യാപകർ

വിദ്യാർത്ഥികൾക്ക് ‘സ്നേഹപ്പൊതി’യുമായി വടക്കുംപുറം കെ.വി.യു.പി സ്കൂളിലെ അധ്യാപകർ

കോവിഡ് മഹാമാരിയിൽ പ്രയാസം നേരിടുന്ന കുടുംബങ്ങൾക്ക് സ്നേഹപ്പൊതിയുമായി വടക്കുംപുറം കെ വി യു പിയിലെ അധ്യാപകർ. കോവിഡ് കാലത്ത് അധ്യാപകർ നൽകുന്ന ഭക്ഷ്യക്കി റ്റായ സ്നേഹ പ്പൊതിയുടെ ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട വാർഡ് മെമ്പർ അനുഷ സ്ലീമോവ് നിർവഹിച്ചു. ഈ കാലഘട്ടത്തിന് അനുയോജ്യമായ മാതൃകാപരമായ പ്രവർത്തനമാണ് സ്കൂളിലെ അധ്യാപകർ മുന്നോട്ടു വച്ചതെന്ന് മെമ്പർ അഭിപ്രായപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് വിതരണം നടത്തിയത്. ലോക്ഡൗൺ സമയത്ത് അധ്യാപകർ നൽകിയ ഈ ഭക്ഷ്യക്കിറ്റ് വളരെ സന്തോഷപൂർവ്വമാണ് രക്ഷിതാക്കൾ സ്വീകരിച്ചത്. പി.ടി.എ പ്രസിഡണ്ട് അബ്ദുള്ളക്കുട്ടി മുൻ പി.ടി.എ പ്രസിഡണ്ട് മോഹനൻ എം.പി.ടി.എ പ്രസിഡണ്ട് വിജിത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എച്.എം രാജ് ഗോപാൽ മാസ്റ്റർ അധ്യാപകരായ സിദ്ധിഖ് മാസ്റ്റർ ഷമീർ മാസ്റ്റർ ഷാനവാസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ എല്ലാ അധ്യാപകരുടെയും അക്ഷീണമായ പ്രയത്‌നഫലമായാണ് ഇത്തരത്തിലൊരു സദുദ്യമം വിജയിപ്പിക്കാൻ സാധിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!