HomeNewsReligionകർക്കിടകം 1; രാമായണമാസാചരണത്തിനൊരുങ്ങി ക്ഷേത്രങ്ങൾ

കർക്കിടകം 1; രാമായണമാസാചരണത്തിനൊരുങ്ങി ക്ഷേത്രങ്ങൾ

ramayana

കർക്കിടകം 1; രാമായണമാസാചരണത്തിനൊരുങ്ങി ക്ഷേത്രങ്ങൾ

വളാഞ്ചേരി: ക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തിനുള്ള ഒരുക്കങ്ങളായി. വളാഞ്ചേരി കുളമംഗലം മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ ചൊവ്വാഴ്ചമുതൽ രാമായണപാരായണവും ഞായറാഴ്ചകളിൽ രാവിലെ എട്ടരമുതൽ പ്രഭാഷണവും നടക്കും. ഗുരുവായൂർ ക്ഷേത്രം മാനേജർ ഹരിദാസൻ അന്നമനട, കാടാമ്പുഴ ദേവസ്വം മാനേജർ അപ്പുവാര്യർ, പ്രമോദ് ഐക്കരപ്പടി, സി.പി. നായർ ഗുരുവായൂർ എന്നിവരാണ് പ്രഭാഷകർ. കൂടാതെ നാലമ്പല ദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
painkannur mahadeva temple
വളാഞ്ചേരി വടക്കുംപുറം കക്കൻചിറ കീഴ്പനങ്ങാട് ശിവക്ഷേത്രത്തൽ ചൊവ്വാഴ്ച അഷ്ടദ്രവ്യ മഹാഗണപതിഹോമമുണ്ടാകും. വ്യാഴാഴ്ചമുതൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമാകും. 26-ന് സമാപിക്കും. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ആചാര്യവരണം. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തും. ജയപ്രകാശ് വളാഞ്ചേരി യജ്ഞാചാര്യനും യമുന പഴയന്നൂർ യജ്ഞപൗരാണികയുമാണ്.
alathiyur
തൊഴുവാനൂർ പടിഞ്ഞാക്കര വള്ളിക്കാവ് മഹാക്ഷേത്രത്തിൽ കർക്കടകമാസാചരണത്തോടനുബന്ധിച്ച് ദിവസവും രാമായണപാരായണമുണ്ട്. 20-ന് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാഗണപതിഹോമവും വൈകുന്നേരം നാലിന് സർവൈശ്വര്യപൂജയും നടക്കും.
ramayana
ഇരിമ്പിളിയം വൈലശേരി ശിവക്ഷേത്രത്തിൽ കർക്കടകത്തിലെ മുപ്പെട്ട് വ്യാഴാഴ്ചയായ 19-ന് വാരം, യോഗീശ്വരപൂജ എന്നീ പ്രത്യേകചടങ്ങുകളുണ്ടാകും. വാരത്തിന് ചെമ്പ്ര പുത്തില്ലത്ത് മനയ്ക്കൽ രാമാനുജൻ അക്കിത്തിരിപ്പാട് കാർമികത്വം നൽകും. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണിനമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് യോഗീശ്വരപൂജ. മുപ്പെട്ട് വെള്ളിയാഴ്ച കൂട്ടുഗണപതിഹോമവുമുണ്ടാകും.
thali
ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ രാമായണമാസം ആചരിക്കും. ചൊവ്വാഴ്ച മുതൽ രാമായണ പാരായണം ആരംഭിക്കും. വി.പി. ജാനകി, കൊല്ലോടി രത്നവല്ലി, ചിറ്റടി ഇല്ലത്ത് സരസ്വതി അന്തർജനം എന്നിവരാണ് രാമായണപാരായണത്തിന് നേതൃത്വം നൽകുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!