HomeNewsDevelopmentsകുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരണം: ടെൻഡർ ഉടൻ

കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരണം: ടെൻഡർ ഉടൻ

Kuttippuram-Bus-stand

കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരണം: ടെൻഡർ ഉടൻ

കുറ്റിപ്പുറം: സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. 1.5 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാൻഡ് പുനർനിർമിക്കുന്നത്. തൃശ്ശൂർ ഗവ. കോളജിലെ വിദ്യാർഥികളാണ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയത്. ആധുനിക സംവിധാനങ്ങളോടെയാണ് ബസ് സ്റ്റാൻഡ് നവീകരിക്കുന്നത്.
ഒരേസമയം 16 ബസുകൾക്ക് പാർക്ക് ചെയ്യാവുന്ന തരത്തിലാണ് രൂപകൽപന. യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും മറ്റും വിശാലമായ സൗകര്യവും ഒരുക്കും. ബസ് സ്റ്റാൻ‍‍ഡിന് സമീപത്തുള്ള ബങ്കുകൾ പൊളിച്ചുമാറ്റി ഈ ഭാഗത്ത് റോഡ് നിർമിക്കും. പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. പഞ്ചായത്ത് ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി ആരംഭിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!