വൈക്കത്തൂര്‍ പച്ചീരി വിഷ്ണുക്ഷേത്രത്തിലെ താലപ്പൊലി ഇന്നും നാളെയും
വൈക്കത്തൂര്‍ പച്ചീരി വിഷ്ണുക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം കലവറനിറയ്ക്കല്‍, പറയെടുപ്പ് എന്നിവ നടക്കും. വൈകീട്ട് ഏഴിന് ശാസ്താവിനുള്ള എഴുന്നള്ളിപ്പും 10ന് ഗാനമേളയുമുണ്ടാകും. ഞായറാഴ്ച രാവിലെ നവകം, പഞ്ചഗവ്യം, നവകാഭിഷേകം. വൈകീട്ട് മൂന്നിന് താലപ്പൊലി എഴുന്നള്ളിപ്പ് തുടങ്ങും. ഏഴിന് ഡബിള്‍ തായമ്പക, 10ന് വെടിക്കെട്ട്, 11ന് നൃത്തനൃത്യങ്ങള്‍ എന്നിവയുമുണ്ട്.
കൊളത്തൂര്‍: പാങ്ങ് ചിറ്റടിക്കാവ് അയ്യപ്പക്ഷേത്രത്തിലെ താലപ്പാലി ഉത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ ഗണപതിഹോമം, വൈകീട്ട് 6.30ന് ദീപാരാധന, 7.30ന് ഡബിള്‍ തായമ്പക, കേളി, കൊമ്പ്, കുഴല്‍പ്പറ്റ്, മേളം എന്നിവ നടക്കും. ഞായറാഴ്ച പ്രസാദഊട്ട്, തായമ്പക, ദേശ വേലവരവുകള്‍, പുറത്തേക്കെഴുന്നള്ളിപ്പ്, താലം നിരത്തല്‍. രാത്രി 11.30ന് വെടിക്കെട്ട്, ഗാനമേള എന്നിവ നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here