സംസ്ഥാനത്ത് തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും
തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും. തിയറ്റര്‍ ഉടമകള്‍ ഇത് സംബന്ധിച്ച് ആശങ്കയിലാണ്. നിര്‍മാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും. ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും എക്‌സിബിറ്റേഴ്‌സ് ആവശ്യപ്പെട്ടു. വിനോദ നികുതിയും വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജും ഒഴിവാക്കണമെന്നാണ് ആവശ്യം. സിനിമാ പ്രദര്‍ശനം സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ചയെന്നും തിയറ്റര്‍ ഉടമകള്‍.
സിനിമാ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കുമെന്നായിരുന്നു വിവരം. കര്‍ശന മാര്‍ഗനിര്‍ദേശങ്ങളോടെ പ്രവര്‍ത്തിക്കാനാണ് അനുമതി. സീറ്റിന്റെ പകുതി പേര്‍ക്ക് മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളു. കൊവിഡ് മാനദണ്ഡം പാലിക്കണം. ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here