വളാഞ്ചേരി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ മൂന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
വളാഞ്ചേരി:ഏത് പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കൂട്ടായ്മക്ക് കഴിയുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.വളാഞ്ചേരി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കൂട്ടായ്മക്ക് കഴിയുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മനുഷ്യര്‍ ഒന്നിക്കുമ്പോള്‍ ദൈവ സഹായമുണ്ടാവുമെന്നും നമ്മുടെ നാട്ടിലുണ്ടായ പ്രളയങ്ങള്‍ പോലും അതിജീവിച്ചത് കൂട്ടായ്മയുടെ ഫലമാണെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
വളാഞ്ചേരി നിസാര്‍ ആസ്പത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ട്രസ്റ്റ് ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, സി.എച്ച്.അബൂ യൂസഫ് ഗുരുക്കള്‍, കെ എം അബ്ദുല്‍ ഗഫൂര്‍, ഉമാ പ്രേമന്‍, വസീമ വേളേരി, ഡോ.എന്‍ എം മുജീബുറഹ്മാന്‍, സലാം വളാഞ്ചേരി ,ഡോ.എന്‍.മുഹമ്മദലി, റംല മുഹമ്മദ്, ടി.കെ.ആബിദലി, സി.അബ്ദുല്‍ നാസര്‍, വെസ്റ്റേണ്‍ പ്രഭാകരന്‍, പറശ്ശേരി അസൈനാര്‍ പ്രസംഗിച്ചു. ട്രസ്റ്റ് അംഗങ്ങളായ യു യൂസഫ്, മുഹമ്മദലി നീറ്റുകാട്ടില്‍, കെ.മുസ്തഫ മാസ്റ്റര്‍, സി.ദാവൂദ്, മൂര്‍ക്കത്ത് മുസ്തഫ, ടി.കെ.സലിം, പി.വി.ഷാഫി നേതൃത്വം നല്‍കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here