വളാഞ്ചേരിയിൽ ലോഡ്ജിലെ കക്കൂസുകളിൽ നിന്നുള്ള പൈപ്പ് ഓടയിലേക്ക്; ഓട അടച്ചതോടെ പെരിന്തൽമണ്ണ റോഡിൽ മാലിന്യ പുഴ
വളാഞ്ചേരി: ഐറിഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ റോഡിലെ ഓടകൾ നികത്തുന്ന നടപടി ആരംഭിച്ചത് മുതൽ കാൽനടയാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായിരുന്നു. ടൌണിലെ നിരവധി സ്ഥാപനങ്ങൾ ഓടയിലേക്ക് ദ്രവ ഘര മാലിന്യങ്ങൾ തള്ളിവിടുന്നുണ്ടായിരുന്നു. ഓട അടച്ചതോടെ ഇവ മണ്ണിനടിയിൽ നിന്ന് പൊങ്ങി ഉറവ പോലെ പൊട്ടിയൊലിച്ച് രോഡിലേക്ക് പരന്നൊഴുകാൻ തുടങ്ങി.
ദുർഗന്ധവും മാലിന്യവും മൂലം അതിയായ ദുരിതത്തിലായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെത്തുന്നവരും കച്ചവടക്കാരും അനുഭവിച്ച് പോന്നിരുന്നത്. ഇക്കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ റോഡിലെ ദുബായ് ഗോൾഡിന് സമീപത്തും എതിർവശത്തുമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി വാടകയ്ക്ക് നൽകിയ ലോഡ്ജിന് സമീപം നഗരസഭ നടത്തിയ പരിശോധനയിലാണ് മുമ്പുണ്ടായിരുന്ന ഓടയിലേക്ക് നീട്ടി ഇട്ടിരുന്ന കൂറ്റൻ പൈപ്പുകൾ ദൃശ്യമായത്. സെപ്റ്റിക് ടാങ്കിലേക്ക് ഇടുന്ന പൈപ്പുകൾ അതിനു ബദലായി ഓടയിലേക്കായി എന്ന് മാത്രം.
ഇത് കണ്ടത്തിയതോടെ നഗരസഭാ കൌൺസിലർമാർ നേതൃത്വത്തിൽ തൊഴിലാളികളെ കൂട്ടി ഈ പൈപ്പുകൾ കോൺക്രീറ്റ് ഉപയോഗിച്ച് അടക്കുകയും ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here