HomeNewsPublic Issueടൗൺഹാളിലെത്തുന്നവരേ.. നിങ്ങൾ മൂത്രം അടക്കിപ്പിടിക്കുക.. നിങ്ങളെ കാത്തിരിക്കുന്നത് കൊളുത്തുകളില്ലാത്ത വാതിലുകൾ!

ടൗൺഹാളിലെത്തുന്നവരേ.. നിങ്ങൾ മൂത്രം അടക്കിപ്പിടിക്കുക.. നിങ്ങളെ കാത്തിരിക്കുന്നത് കൊളുത്തുകളില്ലാത്ത വാതിലുകൾ!

townhall-malappuram

ടൗൺഹാളിലെത്തുന്നവരേ.. നിങ്ങൾ മൂത്രം അടക്കിപ്പിടിക്കുക.. നിങ്ങളെ കാത്തിരിക്കുന്നത് കൊളുത്തുകളില്ലാത്ത വാതിലുകൾ!

മലപ്പുറം: വിവിധ പരിപാടികൾക്കായി നൂറുകണക്കിനാളുകൾ പ്രതിദിനം വന്നെത്തുന്ന മലപ്പുറം നഗരസഭ ടൗൺ ഹാളിലെ ശുചിമുറികളുടെയെല്ലാം വാതിൽ കൊളുത്തുകൾ നഷ്ടപ്പെട്ട് ആഴ്ചകളും മാസങ്ങളും പിന്നിടുന്നു.ഇതോടെ വിവിധ പരിപാടികൾക്കായി ദൂരങ്ങളിൽ നിന്നും മറ്റും ടൗൺ ഹാളിൽ വന്നെത്തുന്നവർ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു.
townhall-malappuram
സ്ത്രീകളിൽ പലരും ഇത്തരമൊരു സാഹചര്യത്താൽ മണിക്കൂറുകളോളം മൂത്രശങ്കയാൽ തള്ളിനീക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.ഗത്യന്തരമില്ലാതെ വരുമ്പോൾ പലരും വാതിലിൽ മറ്റൊരു സ്ത്രീയെ കാവൽ നിർത്തിയാണ് മൂത്രശങ്കയ്ക്ക് ആശ്വാസം കണ്ടെത്തുന്നത്. ഫൈബർ നിർമ്മിതമായ വാതിലുകളിൽ തൊണ്ണൂറ്റിയഞ്ച് ശതമാനവും ഈയവസ്ഥയിലാണ്.പലതും കയറുകൊണ്ട് ചുറ്റിമടക്കിയാണ് താൽക്കാലിക ‘മറവ്’ തീർക്കുന്നത്.
townhall-malappuram
വിവിധ പരിപാടികൾക്കായി ദിനംപ്രതി മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വന്നുമടങ്ങുന്ന ഇവിടം അടിസ്ഥാന സൗകര്യമൊരുക്കുന്ന കാര്യത്തിൽ വരുത്തുന്ന വീഴ്ചയിൽ, വന്നെത്തുന്നവർ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!