ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേയ്ക്ക് നേരിട്ടുള്ള യാത്രാ വിലക്ക് ജൂൺ 30 വരെ നീട്ടി
ദുബായ്: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേയ്ക്ക് നേരിട്ടുള്ള യാത്രാ വിലക്ക് ജൂൺ 30 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. നേരത്തേ ജൂൺ 14 വരെയായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന് നേരിയ ശമനമുണ്ടെങ്കിലും യാത്രയ്ക്ക് അനുമതി നൽകാനാവുന്ന സാഹചര്യത്തിൽ എത്തിയിട്ടില്ലെന്ന് യു.എ.ഇ സിവിൽ ഏവിയേഷനും ദുരന്തനിവാരണ സമിതിയും വിലയിരുത്തി.
യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസും ഇരു രാജ്യങ്ങളും തമ്മിലുള്ള കാർഗോ സർവീസുകൾക്കും വിലക്കില്ല. യു.എ.ഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ബിസിനസുകാർ,ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ വിസയുള്ളവർ എന്നിവരെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യു.എ.ഇയിലെത്തിയാൽ പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റൈനിൽ കഴിയുകയും വേണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here