HomeTravelഅയ്യപ്പനോവ് വെള്ളച്ചാട്ടം കാണാൻ വരുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു

അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാൻ വരുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു

ayyappanov-falls

അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാൻ വരുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു

ആതവനാട്: അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു. മഴക്കാലമായാൽ മാട്ടുമ്മൽ പാടശേഖരങ്ങളിൽനിന്നും വരുന്ന വെള്ളം പാറക്കെട്ടിൽ തട്ടി നാല്പതടിയോളം താഴ്ചയിലേക്ക് പതിക്കുന്നത് കാണാൻ നിരവധി പേരാണ് എത്തുന്നത്. ചെറിയ പെരുന്നാളിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി കുടുംബസമേതം സഞ്ചാരികളുടെ ഒഴുക്കായിരുന്നു. വർഷക്കാലം കഴിയുന്നതുവരെ സഞ്ചാരികൾ വെള്ളച്ചാട്ടം കാണാനെത്തും.
ayyappanov-falls
കഴിഞ്ഞവർഷം പെരുന്നാളിന് വെള്ളച്ചാട്ടത്തിനു താഴെ കുളിച്ചുകൊണ്ടിരുന്ന വെട്ടിച്ചിറ സ്വദേശിയുടെ തലയിൽ കല്ല് വീണ്‌ മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അന്നത്തെ വളാഞ്ചേരി സി.ഐ. ഷാജിയുടെ നിർദേശപ്രകാരം പഞ്ചായത്ത് വെള്ളച്ചാട്ടം ദൂരെനിന്നും കാണാവുന്ന വിധത്തിൽ കമ്പിവേലി കെട്ടി. പോലീസ് അറിയിപ്പ് ബോർഡും സ്ഥാപിച്ചു. പക്ഷേ, കമ്പിവേലിയും ബോർഡും നശിപ്പിച്ച നിലയിലാണ്. ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും പറയുന്നു.
ayyappanov-falls
കമ്പിവേലി അകത്തി വെള്ളച്ചാട്ടം അടുത്തു നിന്നു കാണുന്നതിനുവേണ്ടി കുട്ടികളടക്കം പാറക്കെട്ടിന്‌ താഴേക്ക് പോകുകയും കുളിക്കുന്നതും നിത്യസംഭവമാണ്. വൻ അപകടമാണ് ഇവിടെ പതിയിരിക്കുന്നത്. ആതവനാട് ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട സ്ഥലം അധികൃതർ ഗൗരവമായി എടുക്കുന്നില്ല. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം കണ്ണുതുറക്കുന്ന അധികൃതർക്കെതിരെ നാട്ടുകാർ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
ayyappanov-falls
നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി സി.ഐക്കും, പഞ്ചായത്ത് സെക്രട്ടറിക്കും ആതവനാട് പഞ്ചായത്ത് ഡി.വൈ.എഫ്.ഐ. പരാതി നൽകി. ഡി.വൈ.എഫ്.ഐ. യതീംഖാന നഗർ യൂണിറ്റ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡും നശിപ്പിച്ച നിലയിലാണ്. സഞ്ചാരികളുടെ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതിനാൽ ഗതാഗത തടസ്സവും യതീംഖാന-വെട്ടിച്ചിറ റോഡിൽ ഉണ്ടാകുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!