ഗെയ്‌ൽ വാതക പൈപ്പ്‌ലൈൻ; മങ്കേരി പാടങ്ങളിലെ ”ചതിക്കുഴി “ക്ക് പരിഹാരം കാണണമെന്നാവശ്യം
ഇരിമ്പിളിയം: ഗൈൽ പൈപ്പ് അധികൃതർ പൈപ്പ് ലൈൻ വലിക്കുന്നതിനായി മങ്കേരി, വെണ്ടല്ലൂർ പാടങ്ങളിൽ കുഴിച്ച കുഴികൾ തൂർക്കാതെ പോയതിനാൽ പ്രസ്തുത വയലുകളിൽ വെള്ളം നിറഞ്ഞതോടെ മീൻപിടുത്ത കേന്ദ്രമായ പുഞ്ചപ്പാടം മരണക്കെണിയായി മാറിയിരിക്കുകയാണ്. മഴക്കാലമായതോടെ നൂറ് കണക്കിന് പേരാണ് രാത്രിയും പകലുമായി മീൻപിടുത്തവുമായി ഈ വയലുകളെ അശ്രയിക്കുന്നത്. കൂടാതെ ഇത് വഴി കൂടല്ലൂർ ഭാരതപ്പുഴയിലേക്കൊഴുക്കുന്ന വെണ്ടല്ലൂർ തോട്ടുവരമ്പും ഗൈൽ പൈപ്പ് വലിക്കുന്നതിനായി അധികൃതർ പൊളിച്ചുമാറ്റിയതോടെ മുഴുവൻ വെള്ളവും വെണ്ടല്ലൂർ പാടത്തേക്കാണ് ഒഴുകുന്നത്. ഇത് പാരിസ്ഥിതിക പ്രശ്നത്തോടൊപ്പം കൃഷിഭൂമിയെല്ലാം കരഭൂമിയായി മാറുകയാണ്. ഇതിനെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെണ്ടല്ലൂർ കർഷക കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് അധികൃതർക്കും ബന്ധപ്പെട്ടവർക്കും നിവേദനം നൽകി. യോഗത്തിൽ കർഷക കോൺഗ്രസ് കോട്ടക്കൽ മണ്ഡലം സെക്രട്ടറി നാസർ വടക്കനാഴി, ബാവ മാസ്റ്റർ കാളിയത്ത്, പി സേതുമാധവൻ നായർ, ഐ.പി കുഞ്ഞാനു എന്നിവർ പ്രസംഗിച്ചു.
ചാലുകൾ മൂടണമെന്നാവശ്യം
ഇരിമ്പിളിയം പഞ്ചായത്തിൽ ഗെയ്ൽ വാതകക്കുഴലുകൾ സ്ഥാപിക്കാനായി കീറിയ ചാലുകൾ മൂടി വെള്ളക്കെട്ടുകൾ ഒഴിവാക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ടി.ഉമ്മുകുൽസു ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് അംഗം എൻ.ഉമ്മുകുൽസു പ്രമേയം അവതരിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here