മനോജ് ബാബു വളാഞ്ചേരിയുടെ ’ദ വയലേറ്റർ’ എന്ന നോവൽ പ്രകാശനം ചെയ്തു
വളാഞ്ചേരി: ഭാഷയുടെ വ്യാകരണം വായനക്കാരന്റെ ആനന്ദമാണെന്ന് എഴുത്തുകാരൻ സി. രാധാകൃഷ്ണൻ പറഞ്ഞു. മനോജ് ബാബു വളാഞ്ചേരി എഴുതിയ ’ദ വയലേറ്റർ’ എന്ന നോവൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പുസ്തകരചനയിൽ ഭാഷയാണ് പ്രധാനം. നോവൽ കുറേ സംഭവങ്ങളുടെ കണ്ണികൾ വിളക്കിച്ചേർത്ത ചങ്ങലയാണെന്നും അദ്ദേഹം പറഞ്ഞു.
സർഗാത്മകത ഉള്ളിലുള്ളവർ ഒരിക്കലും ക്രിമിനലുകളാവില്ലെന്നും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച് പുറമ്പോക്കിലെ ജീവിതം കഥയാക്കിയ മനോജ് ബാബു വളർന്നുവരുന്ന എഴുത്തുകാരനാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വൈക്കത്തൂർ റസിഡന്റ്‌സ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മാനവേന്ദ്രനാഥ് വളാഞ്ചേരി അധ്യക്ഷനായി. ടി.എം. പുറമണ്ണൂർ, കെ. ഗോപിനാഥൻ, കെ.ആർ. ശ്രീകാന്ത്, ടി.വി. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മനോജ് ബാബു മറുപടി പ്രസംഗം നടത്തി. ബാബു ചിന്താമണി പ്രാർഥന ചൊല്ലി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here