എം.ഇ.എസ്. കെവീയം കോളേജിൽ വി കെയർ പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി : മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ റൂറൽ എജ്യുക്കേഷൻ ബീറ്റ് കോവിഡ് കാമ്പയിനിന്റെ ഭാഗമായി വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ വി.കെയർ പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി ക്വാറന്റീനിൽ കഴിയുന്നവർക്ക് മനഃശാസ്ത്ര വിദഗ്ധരുടെ ടെലി കൗൺസലിങ്, കോവിഡിന്റെ മൂന്നാംതരംഗം പ്രതിരോധിക്കുന്നതിനുള്ള വീടുകൾ കയറിയുള്ള ബോധവത്‌കരണം, കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം എന്നിവയുണ്ടായി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. സി. രാജേഷ് അധ്യക്ഷത വഹിച്ചു. ഡോ. കെ. മുഹമ്മദ് റിയാസ്, ഡോ. എസ്.ആർ. പ്രീത, പാലിയേറ്റീവ് പ്രതിനിധികളായ വി.പി.എം. സാലിഹ്, സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here