HomeNewsDisasterFloodമഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയവർക്ക് കരുതലുമായി വയർമാൻ കൂട്ടായ്മ

മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയവർക്ക് കരുതലുമായി വയർമാൻ കൂട്ടായ്മ

EWSCES

മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയവർക്ക് കരുതലുമായി വയർമാൻ കൂട്ടായ്മ

മലപുറം: ജില്ലയിൽ മഴക്കെടുതി മൂലം ഉണ്ടായിട്ടുള്ള പ്രയാസത്തിലും ദുഖത്തിലും പങ്കുചേർന്ന് സഹായങ്ങളുമായി സന്നദ്ധ സംഘങ്ങൾ. ഈ സമയത്ത് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ സന്നദ്ധരായാണ് ഇലക്ട്രിക്കൽ വയർമാന്മാരുടെ കൂട്ടായ്മയായ ഇലക്ട്രിക്കൽ വയർമാൻ, സൂപ്പർ വൈസർ &കോൺട്രാക്ടർസ് ഏകോപനസമിതി (EWSCES).
EWSCES
മലപ്പുറം ജില്ലയിൽ എവിടെയെങ്കിലും വീട്ടിലേക്ക് വെള്ളംകയറി വയറിംഗ് സംബന്ധമായ കേടുപാടുകൾ സംഭവിച്ചിട്ടിട്ടുണ്ടെങ്കിൽ തികച്ചും സൗജന്യമായി ലൈസൻസുള്ള വയറിങ് തൊഴിലാളികളായ കൂട്ടയ്മയിലെ അംഗങ്ങൾ വന്ന് പ്രവർത്തനയോഗ്യമാക്കുന്നതാണ്.
കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിലെ വെള്ളം ഇറങ്ങിയതിനെതുടർന്ന് വൃത്തിയാക്കുന്നതിനിടെ ആണ് രണ്ടുപേർ വൈദ്യുതാഘാതമേറ്റ് മരണമടങ്ങത്. വൈദ്യുതാഘാതം മൂലം ഒരാൾക്കും അപകടം സംഭവിച്ചു കൂട എന്ന നിശ്ചയദാർഡ്യമാണ് ഈ തൊഴിലാളികളെ ഇത്തരമൊരു തീരുമാന, കൈകൊള്ളാൻ കാരണമായത്.
ഇലക്ട്രിക്കൽ സംബന്ധമായ ഏതു സഹായത്തിനും ഇവരെ വിളിക്കാൻ മറക്കരുത്. കൂട്ടയ്മയിലെ നൂറുകണക്കിന് തൊഴിലാളികൾ ഇപ്പോൾതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സേവന രംഗത്തുണ്ട്. സൗജന്യ സേവനത്തിന്ന് ഇപ്പോൾ വിളിക്കാം: 9745141789, 9946197070, 8547159767, 9947202007, 9526353333, 9447412132, 9446880134, 9447257580, 9447216356, 9496844095, 9747522800, 9846379218.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!