HomeNewsGeneralവളാഞ്ചേരിയിൽ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കണം: എം.എൽ.എക്ക് നിവേദനം നൽകി മാർക്കറ്റിലെ തൊഴിലാളികൾ

വളാഞ്ചേരിയിൽ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കണം: എം.എൽ.എക്ക് നിവേദനം നൽകി മാർക്കറ്റിലെ തൊഴിലാളികൾ

Valanchery-market-workers

വളാഞ്ചേരിയിൽ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കണം: എം.എൽ.എക്ക് നിവേദനം നൽകി മാർക്കറ്റിലെ തൊഴിലാളികൾ

വളാഞ്ചേരി: വളാഞ്ചേരി നഗര പരിധിയിൽ വിവിധയിടങ്ങളിലായി നടന്നുവരുന്ന അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിവാക്കാൻ നടപടികൾ വേണമെന്നാവശ്യപ്പെട്ട് മാർക്കറ്റിലെ തൊഴിലാളികൾ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി. വലിയ വാടകയും മറ്റും നൽകിയാണ് മത്സ്യ മാർക്കറ്റിലെയും മറ്റു സ്ഥാപനങ്ങളിലെയും കച്ചവടം നടത്തുന്നതെന്നും നഗരപരിധിയിൽ വിവിധയിനങ്ങളിൽ അനധികൃതമായി തെരുവ് കച്ചവടം നടക്കുന്നത് മൂലം മാർക്കറ്റിലേക്ക് ആളുകൾ വരുന്നതിൽ കുറവു വന്നിട്ടുള്ളതായും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത് തങ്ങളുടെ കച്ചവടത്തെ ദോഷമായി ബാധിക്കുന്നുവെന്നും കുടുംബജീവിതം വഴിമുട്ടിയ നിലയിലാണെന്നും ഇവർ എം.എൽ.ക്ക് കൈമാറിയ നിവേദനത്തിൽ പറയുന്നു. മാർക്കറ്റിലെ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.എൽ.എ. പി സൈനുദ്ധീൻ, കെ വിജയൻ, വി അബ്ദുൽ ജാഫർ, കെ.പി സിദ്ധീഖ്, യൂസഫ്, അഷറഫ് തുടങ്ങിയവർ ഒപ്പിട്ട നിവേദനം ശനിയാഴ്ച വളാഞ്ചേരി മാർക്കറ്റിൽ വച്ച് എം.എൽ.എക്ക് കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!