കുറ്റിപ്പുറത്ത് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി.
ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി. പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് മുന്നോടിയായുള്ള ജോലികളാണ് ചൊവ്വാഴ്ച ആരംഭിച്ചിട്ടുള്ളത്.
പഞ്ചായത്തിലെ നിലവിലെ കുടിവെള്ള പദ്ധതിയായ കാങ്കപ്പുഴ പദ്ധതിയുമായി ചേര്‍ന്നാണ് ജലനിധി നടപ്പാക്കുന്നത്. 16,17,18 വാര്‍ഡുകളിലേക്കാണ് ഇവിടെനിന്ന് വെള്ളം പമ്പ് ചെയ്യുക. മൂന്ന് വാര്‍ഡുകളില്‍നിന്നായി 336 പേരാണ് പദ്ധതിപ്രകാരം അപേക്ഷ നല്‍കിയിട്ടുള്ളത്. കാങ്കപ്പുഴ പദ്ധതിയില്‍ പമ്പിങ് നടത്തുന്ന കിണറുകളും ടാങ്കുകളും തന്നെയാണ് ജലനിധി പദ്ധതിക്കായി ഉപയോഗിക്കുന്നത്. 1.15 കോടി രൂപ ചെലവിട്ടാണ് ജലനിധി പദ്ധതി നടപ്പാക്കുന്നത്.
കിണറുകളില്‍ വെള്ളമെത്തിക്കുന്നതിനായുള്ള ഫില്‍റ്ററിങ് ഗാലറി സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. പുഴയില്‍ 65 മീറ്ററോളം അകലത്തില്‍നിന്നാണ് ഫില്‍റ്ററിങ് ഗാലറിയിലൂടെ വെള്ളം കിണറിലെത്തിക്കുന്നത്.
ജെ.സി.ബി. ഉപയോഗിച്ച് പുഴയില്‍ ചാലുകീറിയശേഷം ചെറിയ ദ്വാരങ്ങളിട്ട പൈപ്പുകള്‍ സ്ഥാപിക്കുകയും അതിന് മുകളിലായി മെറ്റലിട്ടാണ് ഫില്‍റ്ററിങ് ഗാലറി ഒരുക്കുന്നത്. ഇതോടൊപ്പം നിലവില്‍ പമ്പിങ്ങിനായി ഉപയോഗിക്കുന്ന കിണര്‍ നന്നാക്കുകയും ആഴംകൂട്ടുകയും ചെയ്യും. പുതിയ മോട്ടോറുകള്‍ ഉപയോഗിച്ചാണ് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുക. കിണറിനേയും കരയേയും ബന്ധിപ്പിച്ച് 1.5 മീറ്റര്‍ വീതിയില്‍ ചെറിയപാലം നിര്‍മിക്കും. പണികള്‍പൂര്‍ത്തീകരിച്ച് വെള്ളം വിതരണം ചെയ്യുന്നതിന് ഇനിയും മാസങ്ങളെടുക്കും.
പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. തിരുനാവായ കുടിവെള്ള പദ്ധതിയുമായി സഹകരിച്ച് പഞ്ചായത്തിലെ മറ്റ് 20 വാര്‍ഡുകളില്‍ ജലനിധി പദ്ധതി നടപ്പാക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here