HomeNewsCrimeപ്രവാസി യുവാവിന്റെ വീട്ടിൽ മോഷണ ശ്രമം; ക്യാമറയിൽ കുടുങ്ങിയതോടെ ഒത്തുതീർപ്പ് ശ്രമവും!!!

പ്രവാസി യുവാവിന്റെ വീട്ടിൽ മോഷണ ശ്രമം; ക്യാമറയിൽ കുടുങ്ങിയതോടെ ഒത്തുതീർപ്പ് ശ്രമവും!!!

theif

പ്രവാസി യുവാവിന്റെ വീട്ടിൽ മോഷണ ശ്രമം; ക്യാമറയിൽ കുടുങ്ങിയതോടെ ഒത്തുതീർപ്പ് ശ്രമവും!!!

വളാഞ്ചേരി: പ്രവാസി യുവാവിന്റെ വീട്ടിൽ മോഷണ ശ്രമം. മോഷണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാ‍മറ കള്ളന്റെ ശ്രദ്ധയിൽ പെട്ടതും ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്ത ഇയാൾ പിറ്റേന്ന് സംഭവം ഒതുക്കി തീർക്കാൻ സുഹൃത്തുക്കളുമായി വീട്ടുകാരെ സമീപിച്ചു.
മലപ്പുറം ജില്ലയിൽ ആതവനാട് ചോറ്റൂരിലാണ് സംഭവം. സ്ഥിരമായി മോഷ്ടാക്കളുടെ ശല്യമുണ്ടാകാറുള്ള പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചാണ് യുവാവ് വിദേശത്തേക്ക് ജോലിക്കായി പോയത്. കഴിഞ്ഞ ദിവസം ( ഏപ്രിൽ 18, 2018) രാത്രിയോടെയാണ് സംഭവം. വീട്ടിലെ ജനലിലും മറ്റുമായി തട്ടലും മുട്ടലും കേട്ടതിനാലാണ് ഇതിന്റെ നിജസ്ഥിതി അറിയാൻ വീട്ടുകാർ വീട്ടിൽ സ്ഥാപിച്ച ക്യാമറ പരിശോധിക്കാൻ തീരുമാനിച്ചത്.
പരിശോധനയിൽ ദേഹമാസകലം എണ്ണ പുരട്ടി അടിവസ്ത്രം മാത്രം ധരിച്ച ആരോഗ്യധൃഡഗാത്രനായ ഒരു യുവാവിന്റെ കാണാൻ ഇടയായി. ഇയാൾ വീടിന്റെ പിൻ‌വശത്തുള്ള ജനലുകൾ പരിശോധിക്കുന്നതും, ഇടയ്ക്ക് തരം കിട്ടിയപ്പോൾ കുളിമുറിയിൽ ‘സീൻ’ പിടുത്തവും നടത്തി.athavanad
ഒടുവിൽ മറി നിന്ന് അടുത്ത നീക്കം എത്തരത്തിൽ വേണമെന്ന് ആലോചിച്ച ശേഷം ചുറ്റും നോക്കുമ്പോഴാണ് മുകളിലെ ക്യാമറ ദൃഷ്ടിയിൽ പതിഞ്ഞത്. ഇതോടെ മൂപ്പരാകെ പരിഭ്രാന്തിയിലായി. രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങി. ഇതിനിടയിൽ ‘ഗോഡ് ഫാദർ; സിനിമയിൽ ജഗദീഷ് പറവൂർ ഭരതനെ മരുന്ന് കുപ്പി സഹിതം ഇടിച്ചിട്ട് ‘ഞാൻ മാത്രമല്ല അവരും കൂടെ ഉണ്ട്’ എന്ന ഡയലോഗ് ഓർമ്മിപ്പിക്കും വിധം ശൂന്യതിലേക്ക് നോക്കി ‘പൊയ്ക്കോ’ എന്ന സന്ദേശം നൽകും വിധത്തിൽ ആംഗ്യങ്ങളും. തുടർന്ന് കള്ളനും ആ വീട്ടിൽ നിന്നും നീങ്ങുന്നു.
ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് എന്ന് ബോധ്യമായ കള്ളൻ പിറ്റേന്ന് ചില സുഹൃത്തുക്കളെയും കൂട്ടി രാവിലെതന്നെ പ്രവാസി യുവാവിന്റെ വീട്ടിലെത്തി മധ്യസ്ഥശ്രമം ആരംഭിച്ചു എന്ന് ഇദ്ദേഹം പറഞ്ഞു. എന്നാൽ അതിൽ വഴങ്ങാൻ ഉദ്ദേശിക്കുന്നുല്ലെന്നു പറഞ്ഞ യുവാവ് വളാഞ്ചേരി പോലീസിൽ പരാതി നൽകാൻ വീട്ടുകാർക്ക് നിർ‌ദേശം നൽകി.
മോഷണത്തിനെത്തിയ യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇയാൾ പരിസരവാസിയുമാണെന്ന് പറയപ്പെടുന്നു. പ്രവാസി യുവാവ് തന്നെയാണ് ഇ വീഡിയോയും വാർത്തയും പുറത്ത് വിട്ടത്. പരാതി ലഭിച്ച പോലീസ് സ്ഥലത്തെത്തി മേൽ‌നടപടികൾ ആരംഭിച്ചു.
വീഡിയോ കാണാം:


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!