HomeNewsCrimeTheftമോഷണം കഴിഞ്ഞ് കടന്നു കളയവെ അപകടം; പ്രതിയെ പിടികൂടി കുറ്റിപ്പുറം പോലീസ്

മോഷണം കഴിഞ്ഞ് കടന്നു കളയവെ അപകടം; പ്രതിയെ പിടികൂടി കുറ്റിപ്പുറം പോലീസ്

Nadeershan-arrest-kuttippuram

മോഷണം കഴിഞ്ഞ് കടന്നു കളയവെ അപകടം; പ്രതിയെ പിടികൂടി കുറ്റിപ്പുറം പോലീസ്

കുറ്റിപ്പുറം: മോഷണം നടത്തി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിഞ്ഞ പ്രതിയെ പൊക്കി കുറ്റിപ്പുറം പോലീസ്. കൊല്ലം പട്ടത്താനം സ്വദേശി വായാലിൽത്തോപ്പ് നിസാറിന്റെ മകൻ നദീർഷാൻ (34) ആണ് പിടിയിലായത്.
കാസറഗോഡ് കാഞ്ഞങ്ങാടിൽ നിന്നും മോഷണം നടത്തി അവിടെ നിന്നും ബൈക്കും മോഷ്ടിച്ച് അമിത വേഗതയിൽ വരുന്നതിനിടെയാണ് കുറ്റിപ്പുറത്ത് വച്ച് ഒരു കാറുമായി കൂട്ടിയിടിച്ചു അപകടം സംഭവിക്കുന്നത്.
Nadeershan-arrest-kuttippuram
അപകടത്തിൽ പരിക്കേറ്റ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. അപകടത്തെ സംബന്ധിച്ച് കുറ്റിപ്പുറം പോലീസിന്റെ വിദഗ്ദന്വേഷണത്തിലാണ് നദീർഷാൻ മോഷണം നടത്തി വന്നതാണെന്ന് കണ്ടെത്തിയത്. തുടർന്ന് കുറ്റിപ്പുറം എസ്‌.എച്.ഒ നൗഫൽ കെ യുടെ നേതൃത്വത്തിൽ എസ്‌.ഐ സുധീർ , എസ്‌.സി.പി.ഒ വിപിൻസേതു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് തന്നെ കാഞ്ഞങ്ങാട് പോലീസിന് കൈമാറും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!