HomeNewsCrimeTheftഎടയൂർ മൂന്നാക്കൽ പള്ളിവളപ്പിൽ നിന്ന്‌ ചന്ദനം മുറിച്ച് കടത്താൻ ശ്രമം; പ്രതി പിടിയിൽ

എടയൂർ മൂന്നാക്കൽ പള്ളിവളപ്പിൽ നിന്ന്‌ ചന്ദനം മുറിച്ച് കടത്താൻ ശ്രമം; പ്രതി പിടിയിൽ

moonnakkal

എടയൂർ മൂന്നാക്കൽ പള്ളിവളപ്പിൽ നിന്ന്‌ ചന്ദനം മുറിച്ച് കടത്താൻ ശ്രമം; പ്രതി പിടിയിൽ

എടയൂർ: മലപ്പുറം എടയൂരിലെ പുരാതനമായ മൂന്നാക്കൽ ജുമാമസ്ജിദ് വളപ്പിൽ നിന്നും ചന്ദനം കടത്താൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മോഷ്ടാവ് പട്ടാമ്പി ആമയൂർ സ്വദേശിയായ യുവാവാണ് പിടിയിലായത്.

രണ്ടാഴ്ച മുമ്പ് പള്ളി വളപ്പിൽ നിന്ന് ചന്ദനം മുറിച്ച് കടത്തിയതായി‌ സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ മൂന്നാക്കൽ പള്ളിയിലെ വഖഫ് ബോർഡ് അംഗത്തെ വിവരമറിയിക്കുകയും ഇവർ നടത്തിയ തിരച്ചിലിൽ ചന്ദനം വെട്ടിയതായും ബാക്കിയുള്ള ചന്ദനം വെട്ടാനുള്ള തയ്യാറെടുപ്പിലായതായും കണ്ടെത്തിയിരുന്നു. സമീപത്ത് നിന്ന് വെട്ടാനുള്ള ആയുധവും കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയും നാട്ടുകാരായ രണ്ടു പേർ പള്ളിപ്പറമ്പിൽ കാവൽ നിൽക്കുകയും ഉണ്ടായി. ഇതിനിടയിലാണ് ഇന്നലെ അർദ്ധരാത്രിയോടെ മോഷ്ടാവ് പള്ളിപ്പറമ്പിൽ എത്തിയത്. ബൈക്കിൽ എത്തിയ മോഷ്ടാവ് ആയുധവുമായി പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിൽ ആക്കി മടങ്ങി പോകുമ്പോഴാണ് നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കൊണ്ടുപോയി. തുടർനടപടികളുടെ ഭാഗമായി‌ പ്രതിയെ കോടതിയിൽ ഹാജരാക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!