ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്ത് നിന്നും ആഭരണം മോഷ്ടിക്കുന്ന പ്രതി കൽപകഞ്ചേരിയിൽ പിടിയിൽ
കൽപകഞ്ചേരി: ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്ത് നിന്നും ആഭരണങ്ങൾ മോഷ്ടിക്കുന്നതിൽ വിദഗ്ദനായ പ്രതി പിടിയിലായി.എടവണ്ണ ഒതായി സ്വദേശിയായ വെള്ളാട്ടുചോല റഷീദ് (46) ആണ് പിടിയിലായി. കൽപകഞ്ചേരി കുറ്റിപ്പാലയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെയും, മാതാവിന്റെയും സ്വർണാഭരണങ്ങൾ ജനലിനിടയിയൂടെ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 50 ഓളം കേസുകളിൽ പ്രതിയാണിയാൾ. മോഷണം ചെയ്തു കിട്ടിയ ആഭരണങ്ങൾ വിവിധ സ്ഥലങ്ങളിലായി വില്പന നടത്തി കിട്ടിയ പണം കൊണ്ട് ഒരു ലോറി വാങ്ങി അതിൽ പച്ചക്കറി കച്ചവടം ചെയ്തു എറണാംകുളം ജില്ലയിൽ ഒളിവിൽ താമസിക്കവെയാണ് പറവൂരിൽ നിന്നും ഇയാൾ പിടിയിലായത്. മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്കോ തെക്കൻ ജില്ലകളിലേക്കോ ഒളിവിൽ പോകുന്നതാണ് ഇയാളുടെ രീതി. തിരൂർ ഡി.വൈ.എസ്പി കെ എ സുരേഷ് ബാബുവിന്റെ നിർദ്ദേശത്തിൽ കൽപകഞ്ചേരി ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫ, എസ് ഐ പ്രിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രമോദ്, മണികണ്ഠൻ, എ എസ് ഐ ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ബൈജു പീറ്റർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here