ഡിഗ്രി ഏകജാലകം; രജിസ്ട്രേഷൻ സമയത്ത് ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
ഡിഗ്രി ഏകജാലകം; രജിസ്ട്രേഷൻ സമയത്ത് ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
1. Sslc ബുക്കിലുള്ള ജനന തിയ്യതി കൊടുക്കണം.
2. ഫീസ് അടക്കാൻ സ്വന്തം മൊബൈൽ നമ്പർ അല്ലെങ്കിൽ രക്ഷിതാവിന്റെ നമ്പർ മാത്രം കൊടുക്കണം. ഈ നമ്പറിലേക്ക് ആണ് CAP ID & പാസ്സ്‌വേർഡ് ഉൾപ്പെടെ യൂണിവേഴ്സിറ്റിയുടെ മെസ്സേജുകൾ വരിക.
3. വെയ്‌റ്റേജിന് കൊടുക്കുന്ന വിവരങ്ങൾ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രം കൊടുക്കുക. തെറ്റായ വിവരങ്ങൾ കൊടുത്താൽ അലോട്മെന്റ് കിട്ടിയാലും അഡ്മിഷൻ കിട്ടില്ല.
4. മുന്നോക്ക സമുദായത്തിലെ BPLകാർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പഞ്ചായത്തിൽ നിന്നും ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ സാക്ഷ്യപത്രം നിർബന്ധമാണ്. റേഷൻ കാർഡ് മതിയാവില്ല.
5. 20 ഓപ്ഷൻ കൊടുക്കുമ്പോൾ ഏറ്റവും താല്പര്യമുള്ള കോളേജ് /കോഴ്സ് മുകളിൽ കൊടുക്കണം. പ്ലസ് ടു വിനു കിട്ടിയ മാർക്കിന്റെ index calculate ചെയ്ത്, കഴിഞ്ഞ വർഷം ആ കോളേജിൽ അഡ്മിഷൻ ലഭിച്ച last index മായി താരതമ്യം ചെയ്ത് മാത്രം ഓപ്ഷൻ കൊടുക്കണം. അല്ലാത്തപക്ഷം അലോട്മെന്റ് കിട്ടാനുള്ള സാധ്യത കുറയും.
6. കമ്മ്യൂണിറ്റി കോട്ടയിൽ 5 ഓപ്ഷൻ കൊടുക്കാവുന്നതാണ്.
7. പിന്നീട് കിട്ടുന്ന preview പ്രിന്റിന് ശേഷം ഫൈനൽ സബ്മിറ്റ് കൊടുത്ത് പ്രിന്റ് എടുക്കേണ്ടത് നിർബന്ധമാണ്. എന്നാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാവുകയുള്ളു.
നോഡൽ സെന്റർ എന്നാൽ എന്ത്? അവിടെ ലഭിക്കുന്ന സേവനങ്ങൾ എന്തൊക്ക?
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് എല്ലാ കോളേജുകളിലും ഡിഗ്രി ഏകജാലകവും അഡ്മിഷനും വളരെ നല്ല രീതിയിൽ പൂർത്തീകരിക്കുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്നതിനുമുള്ള കേന്ദ്രങ്ങളാണ് നോഡൽ സെന്റർ. ഇത്തരം സെന്ററുകളിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പരിശീലനം ലഭിച്ച നോഡൽ ഓഫീസർമാർ ഉണ്ടാവും.
സേവനങ്ങൾ:
1. ഓൺലൈൻ രെജിസ്ട്രേഷനും ഫീസ് അടക്കുന്നതിനുമുള്ള സൗകര്യം.
2.കുട്ടിയുടെ Index മാർക്ക് calculate ചെയ്ത്, അലോട്മെന്റ് ലഭിക്കാൻ സാധ്യതയുള്ള കോളേജുകൾ സെലക്ട് ചെയ്യാൻ സൗകര്യം.
3. Submit ചെയ്ത അപ്ലിക്കേഷനിൽ വന്ന പിഴവുകൾ തിരുത്താനുള്ള സൗകര്യം.
4. രെജിസ്ട്രേഷനും അഡ്മിഷനുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സംശയങ്ങൾ ദൂരീകരിക്കാനുള്ള സൗകര്യം.
5. രെജിസ്ട്രേഷനും അഡ്മിഷനുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നമാണെങ്കിലും വിദ്യാർത്ഥിയോ രക്ഷിതാവോ യൂണിവേഴ്സിറ്റിയിൽ പോവേണ്ടതില്ല. അടുത്തുള്ള നോഡൽ സെന്ററിൽ ബന്ധപ്പെടുക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here