മൊബൈൽ ഷോപ്പുകൾ ഇന്ന് തുറക്കും; ശ്രദ്ധിക്കേണ്ടവ
തിരുവനന്തപുരം: ലോക്ഡൗണ്‍ നിബന്ധനകളില്‍ ഇളവ് അനുവദിച്ചത് പ്രകാരം മൊബൈൽ കടകളും വർക്ക് ഷോപ്പുകളും തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനസർക്കാരിന്‍റെ ഉത്തരവിറങ്ങി. മൊബൈൽ കടകൾ ഞായറാഴ്ചകളിലും ചെറിയ വർക്ക് ഷോപ്പുകൾ ഞായറാഴ്ചയും വ്യാഴാഴ്ചയും തുറക്കാമെന്നാണ് ഉത്തരവ്. എന്നാൽ മൊബൈൽ കടകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവയാണ്:
– തുറന്ന് പ്രവർത്തിക്കുന്ന സമയം രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയായിരിക്കണം.
– ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം
– എല്ലാ കടകളിലും മാസ്കുകൾ ഉപയോഗിച്ച് മാത്രമേ സ്റ്റാഫുകൾ നിൽക്കാവൂ, സാനിറ്റൈസറുകൾ എല്ലാ കടകളിലും വയ്ക്കണം
– ആളുകൾ കടയിൽ തിരക്കു കൂട്ടുന്നത് ഒരു കാരണവശാലും അനുവദിക്കാവുന്നതല്ല
– ബ്രേക്ക് ദ ചെയ്ൻ ക്യാമ്പെയ്ൻ പ്രകാരം എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണം
മൊബൈല്‍ വില്‍ക്കുന്നതും റിപ്പയറിംഗും സര്‍വീസും ചെയ്യുന്നതും റീചാര്‍ജ് ചെയ്യുന്നതുമായ കടകള്‍ക്കാണ് അനുമതി. അതോടൊപ്പം കംപ്യൂട്ടര്‍ സര്‍വീസ് സെന്ററുകളും ആക്സസറി ഷോപ്പുകളും തുറക്കാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here