വീട്ടുപ്രസവം: അറിയേണ്ടവ
വീട്ടിൽ പ്രസവിച്ച യുവതി മരിച്ചതോടെ ഈ വിഷയം വീണ്ടും ഗൗരവമായ ചർച്ചയ്ക്ക് വഴിതെളിക്കുകയാണ്. നമ്മുടെ ആരോഗ്യരംഗം ശാസ്ത്രത്തിന്റെ വഴിയിലൂടെ ഒരടി മുന്നോട്ടു വെക്കുമ്പോൾ അന്ധവിശ്വാസത്തിന്റെ വഴിയിലൂടെ ഒരു വിഭാഗം നമ്മെ രണ്ടടി പിറകോട്ട് നയിക്കുന്നു. എന്താണ് വീട്ടുപ്രസവത്തിന്റെ കുഴപ്പങ്ങൾ? വീട്ടിൽ പ്രസവിച്ചാലെന്താ ..?
ഈ ചോദ്യം വിദ്യാഭ്യാസമുള്ളവർപോലും ചോദിക്കുന്നുണ്ട്. തങ്ങളുടെ വീട്ടിലെ പ്രായമായവരുടെ പ്രസവ മാഹാത്മ്യം ചൂണ്ടിക്കാണിച്ചാണ് അവർ അതിനെ ന്യായീകരിക്കുക. വീട്ടിലെ പ്രസവങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പധികൃതർ പറയുന്നു:
» പല സങ്കീർണമായ സാഹചര്യങ്ങളിലും ശാസ്ത്രീയ ഉപകരണങ്ങൾ വേണ്ടിവരും. അതൊന്നും വീടുകളിൽ ലഭിക്കില്ല.
» കുഞ്ഞിനെ പുറത്തെടുക്കുമ്പോഴത്തെ അശ്രദ്ധകാരണം പിൽക്കാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവാം.
» വേണ്ടത്ര ശുചിത്വമില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും അണുബാധയുണ്ടാവാം.
» പ്രത്യക്ഷത്തിലുള്ള വൈകല്യങ്ങൾക്കപ്പുറമുള്ള വൈകല്യങ്ങളുണ്ടോ എന്നറിയാൻ പ്രസവിച്ച ഉടൻ ആശുപത്രികളിൽ കുഞ്ഞുങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കും. ഈ സൗകര്യം വീട്ടുപ്രസവത്തിലെ കുഞ്ഞിന് ലഭിക്കില്ല.
» ഭാവിയിൽ വരാനിടയുള്ള അസുഖങ്ങളുടെ ലക്ഷണങ്ങളറിഞ്ഞുള്ള ചികിത്സ ഇത്തരം കുഞ്ഞുങ്ങൾക്ക് ലഭിക്കില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here