ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
2. വ്യക്തിശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക.
3. ഭക്ഷണത്തിനു മുമ്പും മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക.
4. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക
5. ടോയ്ലറ്റുകള്‍ വൃത്തിയായി പരിപാലിക്കേണ്ടതും ബ്ലോക്കാകാതെ സൂക്ഷിക്കേണ്ടതുമാണ്.
6. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുക.
8. സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ ക്യാമ്പുകളില്‍ ഉണ്ടെങ്കില്‍ കൃത്യമായി മരുന്നു കഴിക്കേണ്ടതും മരുന്നുകള്‍ കൈവശമില്ലെങ്കില്‍ പ്രസ്തുത വിവരം മെഡിക്കല്‍ ടീമിനെ അറിയിക്കേണ്ടതുമാണ്.
9. കാലില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയും പാദരക്ഷകള്‍ നിര്‍ബന്ധമായും ധരിക്കേണ്ടതുമാണ്.
10. എലിപനി തടയുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ ഗുളികകള്‍ കഴിക്കേണ്ടതും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
11. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുങ്ങിയ രോഗം പിടിപ്പെട്ടാല്‍ ക്യാമ്പിലെ മറ്റു അംഗങ്ങള്‍ക്ക് പകരാതിരിക്കാനും രോഗിക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനും മെഡിക്കല്‍ ടീം നിര്‍ദേശിക്കുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാറാന്‍ തയ്യാറാവേണ്ടതാണ്.
12. ക്യാമ്പിലെ വ്യക്തികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here