വളവന്നൂർ അൻസാർ അറബിക് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മൂന്നാമത്തെ അഭയം ഭവനം നിർമിച്ചു നൽകി
കൽപകഞ്ചേരി : വളവന്നൂർ അൻസാർ അറബിക് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മൂന്നാമത്തെ
അഭയം ഭവനം നിർമിച്ചു നൽകി. കടുങ്ങാത്തുകുണ്ടിൽ കോളജിന് സമീപം താമസിക്കുന്ന മൂന്ന് ചെറിയ പെൺമക്കളുള്ള വിധവയായ സഹോദരിക്കാണ് എൻ എസ് എസ് വളണ്ടിയർമാർ നാട്ടുകാരുടെ സഹകരണത്തോടെ വീട് നിർമിച്ചു നൽകിയത്. സപ്തദിന ക്യാമ്പിന്റെ ഭാഗമായി ശ്രമദാനമായും പിരിച്ചെടുത്ത തുകയും ചേർത്ത് വെച്ചാണ് വീടിന്റെ പണി പൂർത്തീകരിച്ചത്. താക്കോൽ ദാനം കോളേജ് കമ്മിറ്റി പ്രസിഡന്റ് എ പി അബ്ദുസ്സമദ് നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ് സി അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ പ്രൊഫ.എം എ സഈദ്, പി സി കുഞ്ഞിമുഹമ്മദ് മാസ്റ്റർ, ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഇബ്രാഹിം തുറക്കൽ,പ്രൊഫ എം അബ്ദുറബ്ബ്, ഡോ സി മുഹമ്മദ് റാഫി, ബഷീർ വി പി, ലത്തീഫ് പി പി എന്നിവർ സംബന്ധിച്ചു. ചടങ്ങിന് പ്രോഗ്രാം ഓഫീസർമാരായ ഡോ സി എം ഷാനവാസ് സ്വാഗതവും, അഫ്സൽ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here